കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ഇരുട്ടിലായി

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതിത്തകരാറാണ് ആഗസ്ത് 14 വ്യാഴാഴ്ച സംഭവിച്ചത്. ആഗസ്ത് 15 വെള്ളിയാഴ്ചയോടെ വൈദ്യുതിത്തകരാര്‍ സാവധാനം പരിഹരിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ന്യൂയോര്‍ക്ക് മുതല്‍ മിച്ചഗണ്‍ വരെയുള്ള നഗരങ്ങളും കാനഡയുടെ ഒരു ഭാഗവുമാണ് വൈദ്യുതിത്തകരാര്‍ മൂലം ഇരുട്ടിലാണ്ടത്. മറ്റൊരു തീവ്രവാദി ആക്രമണത്തിന്റെ തുടക്കമാണോ എന്ന് പലരും ഭയന്നു.

കുറേപ്പേര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തി. റെയില്‍ ഗതാഗതവും നിലച്ചു. ഓടിക്കൊണ്ടിരുന്ന പല തീവണ്ടികളും വഴിയില്‍ സ്തംഭിച്ചു. ഓഫീസുകള്‍ ജീവനക്കാരെയെല്ലാം ഭയം മൂലം ഒഴിപ്പിച്ചു. ഏകദേശം അഞ്ച് കോടി ജനങ്ങളെയാണ് വൈദ്യുതിത്തകരാര്‍ വലച്ചത്.

ന്യൂയോര്‍ക്ക് മുതല്‍ മിച്ചഗണ്‍ വരെയുള്ള ജനറേറ്റിംഗ് സ്റേഷനുകളില്‍ വന്ന തകരാറാണ് വൈദ്യുതി നിലച്ചതിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തി. ഈ വൈദ്യുതിത്തകരാറിന്റെ കാരണം അന്വേഷിയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്തായാലും വൈദ്യുതി നിലച്ചതിന് പിന്നില്‍ ഭീകരരുടെ അട്ടിമറിയാണെന്നുള്ള പ്രചാരണം യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് തള്ളിക്കളഞ്ഞു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സര്‍ക്യൂട്ട് ബ്രേക്കറിലെ തകരാര്‍ പരിഹരിച്ചത്. കാനഡയില്‍ നിന്നുള്ള വൈദ്യുതിവിതരണത്തിലെ തകരാറാണ് യുഎസില്‍ വൈദ്യുതി നിലച്ചതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. അതേ സമയം ന്യൂയോര്‍ക്കിലുണ്ടായ ഇടിമിന്നല്‍ മൂലമാണ് തകരാര്‍ സംഭവിച്ചതെന്ന് കാനഡ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ഈ അഭിപ്രായം പിന്‍വലിയ്ക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X