കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഇനി സ്വര്‍ണ്ണ-ഭൂമിപ്പിരിവിന്

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: ബക്കറ്റ് പിരിവ് സിപിഎമ്മിന് മടുത്തു. പാര്‍ട്ടിയ്ക്ക് ഫണ്ടുണ്ടാക്കാന്‍ ഇനി സ്വര്‍ണ്ണാഭരണങ്ങളും ഭൂമിയും പിരിച്ചെടുക്കാനാണ് ആലോചന. ആലപ്പുഴ ജില്ലാ കമ്മിറ്റി വളപ്പില്‍ ഒരു കോടി ചെലവില്‍ കൃഷ്ണപിള്ള സ്മാരകമന്ദിരം പണിയാനാണ് പ്രവര്‍ത്തകരില്‍ നിന്ന് സ്വര്‍ണ്ണവും ഭൂമിയും പിരിച്ചെടുക്കുന്നത്.

ആലപ്പുഴ ജില്ലാ സെക്രട്ടറിയും പാര്‍ട്ടി കേന്ദ്ര സമിതിയംഗവുമായ എം.എ. ബേബിയാണ് സ്മാരകമന്ദിരം പണിയാന്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് ഉദാരമായി സ്വര്‍ണ്ണാഭരണങ്ങളും സ്ഥലങ്ങളും സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇതോടെ പാര്‍ട്ടി പഴയ ബക്കററ് പിരിവില്‍ നിന്നും ഒരു ചുവടുകൂടി മുന്നേറിയിരിക്കുകയാണ്.

ഒട്ടേറെ വീടുകളില്‍ പ്രവര്‍ത്തകര്‍ കയറിയിറങ്ങിയാലേ ബക്കറ്റ് പിരിവ് വഴി വലിയൊരു തുക പിരിച്ചെടുക്കാന്‍ കഴിയൂ. സ്വര്‍ണ്ണാഭരണങ്ങളും സ്ഥലങ്ങളും സംഭാവനയായി കിട്ടിയാല്‍ വളരെ ചെറിയൊരു അധ്വാനംകൊണ്ട് ഒരു കോടി പിരിച്ചെടുക്കാമെന്നതാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ എന്ന് കരുതുന്നു.

ആലപ്പുഴ ജില്ലയിലെ ഓാരോ ഏരിയാകമ്മിറ്റിയും പിരിച്ചെടുക്കേണ്ട സ്വര്‍ണ്ണാഭരണത്തിന്റെയും പണത്തിന്റെയും പരിധിയും പാര്‍ട്ടി ജില്ലാ സമിതി നിശ്ചയിച്ചിട്ടുണ്ട്. ആകെ 12 ഏരിയാ കമ്മിറ്റികളാണ് ആലപ്പുഴയിലുള്ളത്. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ ഏരിയാ കമ്മിറ്റി 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണ്ണവും സംഭാവന ചെയ്യണം. എത്ര സെന്റ് സ്ഥലം സംഭാവനചെയ്യണമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറി ജി. സുധാകരന്റെ ഭാര്യ ജൂബിലി പാര്‍ട്ടിഫണ്ടിലേക്ക് അഞ്ചു പവന്‍ സ്വര്‍ണ്ണാഭരണം സംഭാവന ചെയ്തു.

മുന്‍ ദേവസ്വം ബോര്‍ഡംഗവും പാര്‍ട്ടി നേതാവുമായ വി.ജി.കെ. മേനോനും അഞ്ചു പവന്‍ സ്വര്‍ണ്ണം സംഭാവനയായി നല്കി. ചാരുമൂട് ഏരിയാ കമ്മിറ്റി ഇതിനകം 100 പവന്‍ സ്വര്‍ണ്ണാഭരണവും കായംകുളം ഏരിയാകമ്മിറ്റി 40 പവനും പിരിച്ചെടുത്തുകഴിഞ്ഞു.

സ്ഥലമായി ഇതുവരെ അഞ്ചേക്കറോളം കിട്ടിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഭാവന ചെയ്ത ഭൂമിയുടെ ആകെ കണക്കാണിത്. പാര്‍ട്ടിയുടെ സഹായത്തോടെ ജോലി ലഭിച്ചവരോടും സഹകരണബാങ്കിലെ ജീവനക്കാരോടും അവരുടെ ഒരു മാസത്തെ ശമ്പളം നല്കിയ സഹായിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്രയും തുക ചെലവഴിച്ച് കെട്ടിടം പണിയുന്നതിനോട് പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X