ചന്ദ്രസേനന്‍: ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: വൈപ്പിന്‍ മദ്യദുരന്തക്കേസിലെ പ്രധാനപ്രതി ഇ. കെ. ചന്ദ്രസേനനെ മോചിപ്പിക്കണമെന്ന ഭാര്യ മണിയുടെ അപേക്ഷ തള്ളിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ഗുരുതരമായ അസുഖമുള്ള ചന്ദ്രസേനനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണി പലവട്ടം ഹൈക്കോടതിയെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചിരുന്നു.
76 പേരുടെ മരണത്തിനിടയാക്കിയ വൈപ്പിന്‍ മദ്യദുരന്തക്കേസിലെ പ്രധാനപ്രതിയായ ചന്ദ്രസേനനെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചിരുന്നത്. 1995 മുതല്‍ ബാംഗ്ലൂരിലെ മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ (നിംഹാന്‍സ്) ചികിത്സയിലാണ് ചന്ദ്രസേനന്‍.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മണിയുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചത്. അപേക്ഷ തള്ളിയതിനെതിരെ മണി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി.
സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ജസ്റിസ് പി. ആര്‍. രാമന്‍ ഹൈക്കോടതി ഉത്തരവിന്റെയും ജയില്‍ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് പുറത്തിറക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications