കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ മലയാളികളുടെ ഡയറക്ടറി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ മലയാളികളുടെ ഡയറക്ടറി പുറത്തിറക്കുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെയും മലയാളി സംഘടനകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഡയറക്ടറി.

അരലക്ഷം മലയാളികളുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരിക്കും ഡയറക്ടറി. മലയാളി സമാജങ്ങള്‍, ക്ലബുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മതസംഘടനകള്‍ എന്നിവയുടെ വിവരങ്ങളും ഉണ്ടാകും.

കേരളത്തെക്കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങളും സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ , ആയുര്‍വേദ പ്രകൃതി ചികിത്സാകേന്ദ്രങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഡയറക്ടറിയില്‍ ഉള്‍ക്കൊള്ളിയ്ക്കും.

ഡയറക്ടറിയില്‍ പേരും വിവരവും സൗജന്യമായി ഉള്‍ക്കൊള്ളിയ്ക്കും. മുംബൈയിലെ മലയാളി മീഡിയ പബ്ലിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡയറക്ടറി പ്രസിദ്ധീകരിയ്ക്കുക.

കര്‍ണ്ണാടക സിവില്‍ എവിയേഷന്‍ മന്ത്രി ടി. ജോണ്‍, ജെ. അലക്സാണ്ടര്‍ എംഎല്‍എ എന്നിവര്‍ രക്ഷാധികാരികളായുള്ള മുപ്പതുപേരടങ്ങുന്ന കമ്മിറ്റിയാണ് വിവരങ്ങള്‍ ശേഖരിയ്ക്കുക. ഡയറക്ടറിക്ക് വേണ്ട വിവരങ്ങള്‍ മലയാളം മീഡിയ പബ്ലിഷേഴ്സ് ലിമിറ്റഡ്, 405, ബാര്‍ട്ടണ്‍ സെന്റര്‍, എംജി റോഡ്, ബാംഗ്ലൂര്‍ എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 080-5091560, 080-56965247 എന്നീ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X