Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന് വെള്ളിയാഴ്ച കുറ്റപത്രം നല്‍കും

മുംബൈ: തെരുവോരത്ത് ഉറങ്ങുന്നവരുടെ മേല്‍ അശ്രദ്ധമായി വണ്ടിയോടിച്ച് കയറ്റിയ കേസില്‍ ഹിന്ദിചലച്ചിത്രതാരം സല്‍മാന്‍ ഖാനെതിരെ കോടതി സപ്തംബര്‍ 25 വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.

സല്‍മാന്‍ അശ്രദ്ധമായി ഓടിച്ച വണ്ടിയിടിച്ച് ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് കേസ്. സല്‍മാന്‍ഖാനെ നരഹത്യാകുറ്റത്തില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. എന്നാല്‍ സല്‍മാനെതിരായ മറ്റ് കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കൊലപാതകത്തോളമെത്താത്ത നരഹത്യാ കുറ്റത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളി. തുടര്‍ന്നാണ് മുംബൈ കോടതി സമീപിച്ചപ്പോള്‍ കോടതി സല്‍മാനെ നരഹത്യാ കുറ്റത്തില്‍ നിന്ന്് ഒഴിവാക്കിയത്. പരമാവധി 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കൊലപാതകത്തോളമെത്താത്ത നരഹത്യ.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സല്‍മാന്‍ അപകടത്തിന് ഇരയായവര്‍ക്ക് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇപ്പോള്‍ അശ്രദ്ധമായി വണ്ടിയോടിക്കല്‍, വാഹനമോടിച്ച് പരിക്കേല്പിക്കല്‍, വാഹനമോടിച്ച് ഗുരുതരമായി പരിക്കേല്പിക്കല്‍, അശ്രദ്ധമൂലമുള്ള നഷ്ടം എന്നീ ഇന്ത്യന്‍ ശിക്ഷാനിമയത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് സല്‍മാനെതിരെ നിലനില്ക്കുന്നത്. ഇതിന് പുറമെ മോട്ടോര്‍ വാഹനനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും സല്‍മാനെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+