കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായാന്തരീക്ഷം മാറണം : ഹിന്ദുജ

  • By Super
Google Oneindia Malayalam News

കൊച്ചി: വിദേശത്തെ ഇന്ത്യക്കാരില്‍ നിന്നും വിദേശികളില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയിലെ വ്യവസായഅന്തരീക്ഷം മാറണമെന്ന് ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ്. പി. ഹിന്ദുജ. സുതാര്യമായ നയങ്ങളും ലളിതമായ ക്രമങ്ങളും മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷവും ഉണ്ടെങ്കിലേ വിദേശത്ത് നിന്ന് മൂലധനം ഇന്ത്യയിലെത്തൂ. - അദ്ദേഹം വിശദീകരിച്ചു.

അമൃതവര്‍ഷത്തിന്റെ ഭാഗമായി സപ്തംബര്‍ 26 വെള്ളിയാഴ്ച നടന്ന സി ഇ ഒ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശികളായാലും വിദേശ ഇന്ത്യാക്കാരായാലും രാജ്യത്ത് തന്നെയുള്ളവരായാലും നിക്ഷേപകര്‍ എല്ലായ്പ്പോഴും നോക്കുന്നത് നല്ല അവസരങ്ങള്‍ക്കും ഉചിതമായ വ്യവസായാന്തരീക്ഷവും നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകളുമാണ്.

1.5 കോടി മാത്രം വരുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനും തങ്ങളുടെ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും പേരില്‍ അംഗീകാരം നേടാനും കഴിയുന്നുണ്ടെങ്കില്‍ അതുപോലുള്ള സാമ്പത്തിക വളര്‍ച്ച ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ 100 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ക്ക് നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് ഹിന്ദുജ ചോദിച്ചു.

അനുയോജ്യമായ വാണിജ്യ അവസരങ്ങള്‍ക്കാണ് വികസിത ലോകം നോക്കുന്നത്. സാമ്പത്തികഭദ്രതയുള്ള രാജ്യങ്ങളിലേക്കാണ് പണം ഒഴുകുന്നത്. വിദേശ ഇന്ത്യക്കാര്‍ക്ക് ലഭ്യമായതു പോലുള്ള അന്തരീക്ഷം സര്‍ക്കാര്‍ സൃഷ്ടിക്കുകയാണെങ്കില്‍ അവര്‍ പുറത്തു നേടുന്ന വിജയം രാജ്യത്തും ആവര്‍ത്തിക്കാന്‍ നമുക്ക് കഴിയും.

ചുവപ്പുനാട സമ്പ്രദായം ആദ്യം ഇല്ലാതാവണം. അധികാരം ഇടുങ്ങിയ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സുതാര്യമായ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് നയവും നമുക്കുണ്ടാവണം.

വ്യവസായവും ആരോഗ്യവുമുള്‍പ്പെടെയുള്ള വിവിധ മേഖലകളിലെമ്പാടും പുതിയ സങ്കല്പങ്ങള്‍ വികസിപ്പിക്കുകയും അവ ഉടന്‍ നടപ്പിലാക്കുകയും ചെയ്യുകയാണെങ്കില്‍ 2020ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിനുള്ള രാഷ്ട്രപതിയുടെ വീക്ഷണം 2010ഓടെ നമുക്ക് നടപ്പില്‍വരുത്താനാവുമെന്ന് ഹിന്ദുജ പറഞ്ഞു.

വിദേശ ഇന്ത്യക്കാരില്‍ നിന്നും വിദേശികളില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള തന്റെ നിര്‍ദേശങ്ങളടങ്ങിയ രൂപരേഖ ഹിന്ദുജ രാഷ്ട്രപതിക്കും മാതാ അമൃതാനന്ദമയിക്കും സമര്‍പ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X