നെടുമ്പാശേരി: 26% ഓഹരി ഹഡ്കോയ്ക്ക്
കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ 26 ശതമാനം ഓഹരികള്‍ ഹഡ്കോ വാങ്ങി.
53 കോടി രൂപയ്ക്കാണ് ഹഡ്കോ ഇത്രയും ഓഹരികള്‍ വാങ്ങിയത്. കഴിഞ്ഞ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് വിമാനത്താവളത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിമാനത്താവള ചെയര്‍മാനും മുഖ്യമന്ത്രിയുമായ എ.കെ. ആന്റണി പറഞ്ഞു.
അതേ സമയം വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങിയവരുടെ സംഘടനയുടെ പ്രസിഡന്റായ ജോസ് മാളിയേക്കല്‍ ഈ തീരുമാനത്തെ യോഗത്തില്‍ എതിര്‍ത്തു. വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങിയ വ്യക്തികള്‍ക്കാണ് അവകാശ ഓഹരികള്‍ വാങ്ങാനുള്ള മുന്‍ഗണന നല്കേണ്ടതെന്നതാണ് ജോസ് മാളിയേക്കല്‍ അവകാശപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
നെടുമ്പാശേരിയില്‍ വിമാനത്താവളസമിതി ഏറ്റെടുത്തിട്ടുള്ള 400 ഏക്കര്‍ ഭൂമി ഭാവി വികസനത്തിന് എങ്ങിനെ പ്രയോജനപ്പെടുത്തണമെന്നത് സംബന്ധിച്ച് ഒരു പദ്ധതി തയ്യാറാക്കി ബോര്‍ഡ് ഡയറക്ടര്‍മാക്ക് സമര്‍പ്പിയ്ക്കുമെന്ന് വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന് പറഞ്ഞു. വിമാനത്താവളസമിതിയുടെ അടുത്ത ബോര്‍ഡ് യോഗത്തില്‍ ഈ പ്രശ്നം ചര്‍ച്ച ചെയ്യും.
2001-2002 സാമ്പത്തികവര്‍ഷത്തെ കണക്ക് പ്രകാരം വിമാനത്താവളം 18 കോടി രൂപയുടെ നഷ്ടത്തിലാണ്. പക്ഷെ 2002-2003 സാമ്പത്തികവര്‍ഷത്തില്‍ വിമാനത്താവളം ലാഭത്തിലാകും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications