കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ വകുപ്പിന്റെ കമ്പ്യൂട്ടറുകള്‍ മോഷണം പോയി

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രതിരോധ രഹസ്യങ്ങള്‍ സംബന്ധിച്ച സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന 19 കമ്പ്യൂട്ടറുകള്‍ മോഷണം പോയി. കനത്ത സുരക്ഷാ വലയത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന അതീവ രഹസ്യ രേഖകള്‍ അടങ്ങിയ 19 കംപ്യൂട്ടറുകളിലെ ഹാര്‍ഡ് ഡിസ്കുകളാണ് മോഷണം പോയത്.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷനില്‍ നിന്ന് മോഷണം പോയ ഈ കമ്പ്യൂട്ടറുകളില്‍ സുപ്രധാന രേഖകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് പ്രതിരോധ വകുപ്പ് അധികൃതര്‍ പറയുന്നത്. പാകിസ്ഥാന്റെ ആണവ-മിസൈല്‍ ശേഷിയെക്കുറിച്ചുള്ള കാര്യങ്ങളാണ് ഈ കമ്പ്യൂട്ടറുകളിലുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്.

മോഷണത്തെക്കുറിച്ച് അന്വേഷിയ്ക്കാനായി റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്, ഇന്റലിജന്‍സ് ബ്യൂറൊ, ദില്ലി പൊലീസിലെ ആന്റി ടെററിസം വിഭാഗം എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാര്‍ഡ് ഡിസ്കുകള്‍ എടുത്തുമാറ്റിയ കംപ്യൂട്ടറുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഡി.ആര്‍.ഡി.ഒ പരിസരത്തുനിന്ന് കണ്ടെത്തി. ഡി ആര്‍ ഡി ഒ യുടെ രണ്ട് പ്രധാന വിഭാഗങ്ങളില്‍ നിന്നുള്ള കമ്പ്യൂട്ടറുകളാണ് മോഷണം പോയത്. പ്രതിരോധ വകുപ്പിന്റെ രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യുനന സയന്റിഫിക്ക് അനാലിസിസ് ഗ്രൂപ്പിന്റെയും ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സിസ്റംസ് സ്റഡീസ് ആന്റ് അനാലിസിസിന്റെയും ഓഫീസുകളിലെ കമ്പ്യൂട്ടറുകാളാണ് മോഷണം പോയത്. സൈന്യത്തിന്റെ വാര്‍ത്താവിനിമയ സുരക്ഷ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് സയന്റിഫിക് അനാലിസിസ് ഗ്രൂപ്പ്. സൈന്യത്തിന് വേണ്ട ആധുനിക ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന വിഭാഗമാണ് ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സിസ്റംസ് സ്റഡീസ് ആന്റ് അനാലിസിസ്.

രാജ്യത്തിന്റെ ആണവ കമാന്റിന്റെയും ആണവനിയന്ത്രണ സവിധാനത്തിന്റെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകളാണ് കാണാതായിരിയ്ക്കുന്നതെന്നാണ് പറയുന്നത്. വാര്‍ത്താവിനിമയ കോഡുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഏതൊക്കെ രേഖകളാണ് നഷ്ടപ്പെട്ടിരിയ്ക്കുന്നത് എന്നതിന്റെ വിവരങ്ങള്‍ ഇനിയും പ്രധിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.സഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

ഒക്ടോബര്‍ ആറ് തിങ്കളാഴ്ചയാണ് ഈ മോഷണം സംബന്ധിച്ച് അധികൃതര്‍ പൊലീസില്‍ പാതിപ്പെട്ടത്. മോഷണം ഗുരുതരമായ കാര്യമാണെന്നും അതിനെക്കുറിച്ച് പ്രതിരോധ വകുപ്പ് മൗനം പാലിയ്ക്കുന്നത് സംശയം ഉളവാക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് എസ്. ജയപാല്‍ റെഡ്ഡി പത്രസമ്മേളനത്തില്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X