കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ തീരുമാനം നടപ്പില്ല: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: ദില്ലിയില്‍ പോയി കേരളത്തിന്റെ കാര്യങ്ങള്‍ തീരുമാനിച്ചുവന്നാല്‍ കേരളത്തില്‍ അത് നടപ്പില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ആലപ്പുഴയില്‍ കരുണാകരവിഭാഗം സംഘടിപ്പിച്ച ജില്ലാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേതൃമാറ്റം ഇപ്പോള്‍ ഐ ഗ്രൂപ്പിന്റെ ആവശ്യമല്ല. യുഡിഎഫിന്റെ ആവശ്യമാണ്. അതു തീരുമാനിക്കേണ്ടത് ദില്ലിയിലല്ല. കേരളത്തിലാണ്. ഇവിടെ ഒന്നും വിലപ്പോവില്ലെന്ന് തെളിഞ്ഞതോടെ ദില്ലിയില്‍ പോയി മണിയടിയും കുതികാല്‍വെട്ടുമാണ് ഇപ്പോള്‍ നടക്കുന്നത്. - കരുണാകരന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിയെ ചേര്‍ത്തലയില്‍ വിജയപ്പിച്ചത് ഐ ക്കാരാണ്. ഈ സാക്ഷാല്‍ ഐ യാണ് ഇപ്പോള്‍ പറയുന്നത് നാളെ നിയമസഭ വിളിച്ചാല്‍ എ.കെ. ആന്റണി താഴെയിറങ്ങും. മുഖ്യമന്ത്രിയാകാന്‍ 99 പേരെ നല്കിയത് നേതാക്കളല്ല. ഇവിടുത്തെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. - കരുണാകരന്‍ പറഞ്ഞു.

നാം കല്പിക്കുന്നു. നാം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നു. നാം വിജയിപ്പിക്കും... ഇത് മാറണം. മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയാക്കിയ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇത് പറയുന്നത്. കേരളത്തില്‍ ഭരണമുണ്ടെന്ന് പറയാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് വലിയൊരു സമ്മാനം പ്രഖ്യാപിച്ചിട്ടും ആരും പറയാന്‍ തയ്യാറായില്ല. - കരുണാകരന്‍ പറഞ്ഞു.

ഗ്രൂപ്പ് കണ്‍വീനര്‍ പ്രൊഫ. ജി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കടവൂര്‍ ശിവദാസന്‍ പ്രസംഗിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X