കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സര്‍ക്കാര്‍ ഉടന്‍ വീഴും: പിണറായി

  • By Staff
Google Oneindia Malayalam News

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കൃത്യമായി സമയം പ്രവചിക്കാന്‍ കഴിയില്ലെങ്കിലും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിയ്ക്കും. ചിലപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് നിലംപൊത്തിയെന്നിരിക്കും. - പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പിണറായി.

വൈകിയാണെങ്കിലും ആന്റണിയും ഒരു ബദല്‍ സര്‍ക്കാരുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. ബദല്‍ സര്‍ക്കാരിന്റെ വക്താക്കള്‍ അവരുടെ മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്തണമെന്ന ആന്റണിയുടെ പ്രസ്താവന ഈ രാഷ്ട്രീയതിരിച്ചറിവില്‍ നിന്നുണ്ടായതാണ്. - പിണറായി പറഞ്ഞു.

സിപിഎം ആണ് കോണ്‍ഗ്രസിലെ പിളര്‍പ്പിന് കാരണക്കാര്‍ എന്ന് ആന്റണി പറയുന്നുണ്ട്. ഇത് എങ്ങിനെയാണെന്ന് ആന്റണി തന്നെ വിശദീകരിക്കട്ടെ. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ആന്റണിയ്ക്ക് കൈകഴുകാനാവില്ല. കരുണാകരന്റെ പ്രതിനിധിയ്ക്കായി വര്‍ഷങ്ങളായി നീക്കിവച്ചിരുന്ന എറണാകുളം ലോക്സഭാ സീറ്റ് ആന്റണി ഏകപക്ഷീയമായി തട്ടിപ്പറിയ്ക്കുകയായിരുന്നു. സിപിഎമ്മിന്റെ സമ്മര്‍ദ്ദം കാരണമാണോ ആന്റണി ഐ ഗ്രൂപ്പുകാരുടെ പ്രതിനിധിയ്ക്ക് എറണാകുളത്ത് സീറ്റ് നിഷേധിച്ചത്? സിപിഎമ്മിന്റെ പ്രേരണമൂലമാണോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് ബിജെപി നേതാവ് പി.പി. മുകുന്ദനെക്കൊണ്ട് കെപിസിസി പ്രസിഡന്റിനെ ചീത്തവിളിപ്പിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തത്?

യുഡിഎഫിലെ ഒടുവിലത്തെ സംഭവവികാസങ്ങളോടുള്ള ആന്റണിയുടെ പ്രതികരണം വിരല്‍ചൂണ്ടുന്നത് അദ്ദേഹം പരാജയത്തിന്റെ വക്കിലാണെന്നാണ്. കഴിഞ്ഞ ദിവസം ആന്റണി ദില്ലിയില്‍വച്ച് ആരോപിച്ചതുപോലെ തന്റെ പാര്‍ട്ടിയ്ക്ക് പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ യാതൊരു താല്പര്യവുമില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ആന്റണി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന്താഴെയിറക്കലോ അവിടെത്തന്നെ അവരോധിയ്ക്കലോ സിപിഎമ്മിന്റെ ലക്ഷ്യമല്ല. എന്തായാലും സ്പീക്കറെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെട്ട് സിപിഎം ഉടനെ ഗവര്‍ണ്ണറെ കാണും. ഗവര്‍ണര്‍ അതിന് തയ്യാറല്ലെങ്കില്‍ ജനങ്ങളെ സമീപിയ്ക്കും. - പിണറായി വിജയന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X