കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആന്റണി ഇന്ന് ദില്ലിയില്‍
ദില്ലി: മുഖ്യമന്ത്രി എ.കെ. ആന്റണി നവമ്പര്‍ അഞ്ച് ബുധനാഴ്ച ദില്ലിയിലേക്ക് പോകുന്നു. കോണ്‍ഗ്രസിന്റെ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗത്തിനാണ് ദില്ലിയിലെത്തുന്നതെങ്കിലും സംസ്ഥാനത്തെ പാര്‍ട്ടി പ്രശ്നങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്യും.
ബുധനാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. ഒരു പക്ഷെ ഈ യോഗത്തില്‍ നിയമസഭ എന്ന് ചേരണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നും കരുതുന്നു.
സിപിഎമ്മും ഐ വിഭാഗവും നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ആന്റണിയെ വെല്ലുവിളിച്ച സാഹചര്യത്തിലാണ് നിയമസഭ വിളിയ്ക്കുന്നതിനെക്കുറിച്ച് എ വിഭാഗം ചിന്തിയ്ക്കുന്നത്. വിശ്വാസവോട്ട് തേടിയാലും തനിയ്ക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്ന് ആന്റണിയ്ക്ക് ഉറപ്പുണ്ട്. തിരുവല്ല തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വിശ്വാസവോട്ട് തേടിയാല്‍ മതിയെന്ന അഭിപ്രായവും കോണ്‍ഗ്രസിനുള്ളില്‍ ശക്തമായുണ്ട്.