സംസ്ഥാനത്ത് 27,000-ത്തോളം സ്ഥിരം കുറ്റവാളികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 27,000-ത്തോളം സ്ഥിരം കുറ്റവാളികളുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.
ഓരോ കുറ്റവാളികളും വിവിധതരം കുറ്റകൃത്യങ്ങള്‍ മാത്രം ചെയ്യുന്നവരാണ്. പിടിച്ച് പറി നടത്തുന്നവര്‍, പോക്കറ്റടിയ്ക്കുന്നവര്‍, കൊലപാതകം നടത്തുന്നവര്‍ അങ്ങനെ പലതരം കുറ്റവാളികളാണ് ഉള്ളത്.
അക്രമത്തിലൂടെയും ബലപ്രയോഗത്തിലൂടെയും കൊള്ളയും പിടിച്ചുപറിയും നടത്തുന്നവര്‍ 1,559 പേരുണ്ട്. ഇക്കൂട്ടര്‍ കുറ്റകൃത്യം ചെയ്യാന്‍ ഒരിക്കലും സമാധാനമാര്‍ഗ്ഗം സ്വീകരിയ്ക്കാറില്ല. അതിനുള്ള സാഹചര്യം ലഭിച്ചാല്‍ പോലും അവര്‍ അക്രമം നടത്തിയേ കുറ്റം ചെയ്യുകയുള്ളു. ഇവരില്‍ 980 പേര്‍ കൊള്ള നടത്തുന്നവരാണ്. സംഘം ചേര്‍ന്നുള്ള കുറ്റകൃതങ്ങളാണ് ഇവരുടെ പ്രതേകത.
രാത്രിയോ പകലോ എന്ന വത്യാസമില്ലാതെ ഭവനഭേദനം നടത്തുന്നവര്‍ 2,893 പേരാണ്. വീടുകളുടെ ജനലോ, വാതിലോ മറ്റേതെങ്കിലും ഭാഗമോ തകര്‍ത്തു മാത്രമേ ഇവര്‍ കവര്‍ച്ച നടത്താറുള്ളൂ. 2,184 പേര്‍ വീടുകളില്‍ സ്ഥിരമായി മോഷണം നടത്തുന്നവരാണ്.
സാധാരണ മോഷണം നടത്തുന്നവര്‍ 5,464 പേരുണ്ട്. ഇവരില്‍ 400-ഓളം പേര്‍ വാഹനങ്ങള്‍ക്കുള്ളിലുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നവരാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം മോഷ്ടിക്കുന്നവര്‍ 300-ഓളം പേരുണ്ട്. മോഷണത്തിനിടയില്‍ മറ്റ് വിലപിടിപ്പുള്ള സാധനങ്ങള്‍ കൈയില്‍ തടഞ്ഞാലും ഈ വിഭാഗക്കാര്‍ അതൊന്നും എടുക്കുകയില്ല.
കള്ളനോട്ടടിക്കാന്‍ വിദഗ്ദ്ധര്‍ 111 പേരുണ്ട്. ഏതുതരം നോട്ടുകളും അതിവിദഗ്ദ്ധമായി ഇവര്‍ അച്ചടിച്ച് എടുക്കും. 100-ന്റെയും 500-ന്റെയും ഇന്ത്യന്‍ കറന്‍സികളും അമേരിക്കന്‍ ഡോളറും വാജമായി തയ്യാറാക്കാന്‍ വിദഗ്ദ്ധരാണ് ഇവരിലേറെയും. പൊലീസിന്റെ ലിസ്റ് പ്രകാരം കുറ്റകൃതങ്ങളിലൂടെ വിശ്വാസവഞ്ചന കാണിക്കുന്നവര്‍ 29 പേരുണ്ട്.
കന്നുകാലികളെ മാത്രം മോഷ്ടിച്ച് ക്രയവിക്രയം നടത്തുന്നവര്‍ 122 പേരാണ്.അടിപിടി, വെട്ട്, കുത്ത്, കൈകാലുകള്‍ വെട്ടിമാറ്റല്‍, വാഹനം ഇടിച്ച് പരിക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ വാടകയ്ക്ക് ചെയ്തുകൊടുക്കുന്ന ഗുണ്ടായിസം തൊഴിലാക്കിയവര്‍ 7,000 പേരുണ്ട്. ഇവര്‍ക്കൊക്കെ ഓരോ പ്രവൃത്തിക്കും പ്രതേക നിരക്കുകളുണ്ട്. ആക്രമണം നടന്ന രീതി നോക്കുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയും.