മുഖ്യമന്ത്രിയെ വിമര്‍ശിച്ചില്ല: ശങ്കരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന നിലയില്‍ എ.കെ. ആന്റണിയെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍. ഹൈക്കമാന്‍ഡിന് നല്കിയ വിശദീകരണത്തിലാണ് ശങ്കരന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കരുണാകരന് പാര്‍ട്ടിയിലും യുഡിഎഫിലും അര്‍ഹമായ പരിഗണന നല്കണമെന്നും കരുണാകരനെ ഒതുക്കാന്‍ നോക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് അച്ചടക്കലംഘനമാണെന്ന് താന്‍ കരുതുന്നില്ല. - വിശദീകരണത്തില്‍ ശങ്കരന്‍ പറയുന്നു.
ഹൈക്കമാന്‍ഡ് നടപടിയെടുത്താന്‍ അത് അംഗീകരിക്കില്ലെന്ന് താന്‍ പ്രസംഗിച്ചുവെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും ശങ്കരന്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്യവിമര്‍ശനം വഴി അച്ചടക്കലംഘനം നടത്തിയതിന് കാരണം കാണിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് ശങ്കരന്‍ ഈ മറുപടി നല്കിയത്. അതേ സമയം മന്ത്രി കടവൂര്‍ ശിവദാസന്‍ കാരണം കാണിയ്ക്കല്‍ നോട്ടീസിന് മറുപടി നല്കിയിട്ടില്ല. നവമ്പര്‍ 14 വെള്ളിയാഴ്ച മറുപടി നല്കുമെന്ന് കരുതുന്നു.