കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഘടകകക്ഷികള്‍ ഇടപെടേണ്ട: ഹസ്സന്
തിരുവനന്തപുരം: നേതൃമാറ്റമെന്നത് കോണ്‍ഗ്രസിലെ മാത്രം പ്രശ്നമാണെന്നും അതില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട കാര്യമില്ലെന്നും മന്ത്രി എം. എം. ഹസ്സന് പറഞ്ഞു.
പാര്‍ട്ടിയിലെ പിളര്‍പ്പിനേക്കാള്‍ ഗുരുതരമാണ് അച്ചടക്ക ലംഘനം. അച്ചടക്കമില്ലാതെ ഒരു പാര്‍ട്ടിക്ക് മുന്നോട്ടു പോവാനാവില്ല. പിളര്‍പ്പിനേക്കാള്‍ ഗുരുതരമായ പ്രശ്നങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിലുള്ളത്.
ഛത്തീസ്ഗഡിലെ നേതാവ് അജിത് ജോഗിയ്ക്കെതിരെ എടുത്തതു പോലുള്ള അടിയന്തിര നടപടി കേരളത്തിന്റെ കാര്യത്തിലും ഹൈക്കമാന്റ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- ഹസ്സന് പറഞ്ഞു.