കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
യുഡിഎഫ് ന്യൂനക്ഷ വിശ്വാസം നേടണം: ലീഗ്
ദില്ലി: തിരുവല്ല ഉപതിരഞ്ഞെടുപ്പിലെ ആവര്‍ത്തിക്കണമെങ്കില്‍ യുഡിഎഫ് ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് ആവശ്യപ്പെട്ടു.
തിരുവല്ലയില്‍ കെ. എം. മാണിയുടെ പ്രയത്നം കൊണ്ടാണ് യുഡിഎഫ് വിജയിച്ചത്. തിരുവല്ലയിലെ വിജയം വച്ച് കേരളത്തെ മൊത്തം അളക്കാന്‍ പറ്റില്ല. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം പ്രതിഫലിച്ച എറണാകുളം തിരഞ്ഞെടുപ്പാണ് ജനവികാരത്തിന്റെ ശരിയായ പ്രതിഫലനം.
കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ലീഗിന്റെ അഭിപ്രായം അറിയിക്കും. കെ. കരുണാകരന്‍ യുഡിഎഫില്‍ ഉണ്ടാവണമെന്നാണ് ലീഗിന്റെ നിലപാട്.
തിരുവല്ലയില്‍ ബിജെപി നേടിയാണ് യുഡിഎഫ് വിജയിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്ന് അഹമ്മദ് പറഞ്ഞു.