കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറുമാറ്റം തടയാന്‍ ബില്‍ വരുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: പുതിയ കൂറുമാറ്റ നിരോധനബില്‍ നടപ്പുപാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കൂറുമാറുന്ന സാമാജികന്‍ താനെ അയോഗ്യനാകും.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ തന്നെ ബില്‍ ചര്‍ച്ചയ്ക്കെടുക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇക്കാര്യം ഡിസംബര്‍ 11 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി സുഷമാ സ്വരാജാണ് പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളില്‍ ഒരു നാഴികക്കല്ലാണ് ഈ ബില്‍. നടപ്പുസമ്മേളനത്തില്‍ തന്നെ ബില്‍ നിയമമാക്കാന്‍ ശ്രമിയ്ക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

മന്ത്രിസഭകളുടെ വലിപ്പം നിയന്ത്രിയ്ക്കാനുള്ള ഒരു ബില്ലിനും മന്ത്രിസഭായോഗം അനുമതി നല്കി. ഈ ബില്ലും ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിയ്ക്കും. ബില്ലനുസരിച്ച് സര്‍ക്കാരിന്റെ വലിപ്പം നിയമസഭയുടെ ആകെ അംഗങ്ങളുടെ 15 ശതമാനത്തില്‍ അധികം പാടില്ലെന്നാണ് നിര്‍ദേശം. ചെറിയ സംസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ എണ്ണം 12ല്‍ കവിയാന്‍ പാടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X