കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മി. ബട്ലേഴ്സ് ഭക്ഷ്യവിപണിയിലേക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: വീട്ടില്‍ സോഡയുണ്ടാക്കാനുള്ള ഉപകരണവുമായെത്തിയ മിസ്റര്‍ ബട്ലേഴ്സ് ഭക്ഷ്യവിപണിയിലേക്ക് കടക്കുന്നു.

പഴം, കൈതച്ചക്ക, പേരയ്ക്ക, സപ്പോട്ട തുടങ്ങിയ ഏഴിനം ജാമുകള്‍, അഞ്ചിനം അച്ചാറുകള്‍, നാലിനം സ്ക്വാഷുകള്‍, സോസ് എന്നിവയാണ് മിസ്റര്‍ ബട്ട്ലേഴ്സ് ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലെത്തുന്നത്. ക്രിസ്മസ്, പുതുവര്‍ഷം എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിപണിയിലെ ഉണര്‍വും മുതലാക്കാന്‍ മിസ്റര്‍ ബട്ലേഴ്സ് ലക്ഷ്യമിടുന്നു.

കമ്പനി ഉല്പന്ന വൈവിധ്യവല്ക്കരണത്തിന്റെ ഭാഗമായാണ് ഭക്ഷ്യസംസ്കരണരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ദ്രവ കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഉല്പാദനവും വില്പനയുമായാണ് കമ്പനി വിപണിയില്‍ എത്തിയത്. പിന്നീട് വീട്ടില്‍ സോഡാ നിര്‍മ്മാണം എന്ന നവീന ആശയം കേരളത്തില്‍ അവതരിപ്പിച്ച് വന്‍വിജയം കൊയ്തു. പോഷകഗുണങ്ങളും രുചിയും ആരോഗ്യരക്ഷയും കമ്പനിയുടെ പുതിയ ഭക്ഷ്യവിഭവങ്ങളുടെ പ്രത്യേകതയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ സി.പി. മാമ്മന്‍ പറഞ്ഞു.

തിരഞ്ഞെടുത്ത മികച്ച ഇനം പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് സ്വാഭാവിക നിറങ്ങളും രുചികളും വിറ്റാമിനുകളും ചേര്‍ത്താണ് മിസ്റര്‍ ബട്ട്ലേഴ്സ് വിഭവങ്ങള്‍ തയ്യാറാക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.പി. മാത്തന്‍ പറഞ്ഞു.

കേരളത്തില്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ ആദ്യം ഉല്പന്നങ്ങള്‍ ലഭ്യമാക്കും. ഇപ്പോള്‍ കോയമ്പത്തൂരിലെ ഫാക്ടറിയിലാണ് ഉല്പാദനം നടത്തുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സി.പി. മാത്തന്‍ വിപണോദ്ഘാടനം നിര്‍വഹിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X