കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ തട്ടിപ്പുസംഘങ്ങള്‍ പെരുകുന്നു

  • By Staff
Google Oneindia Malayalam News

പല തരത്തിലുള്ള തട്ടിപ്പുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. ഗള്‍ഫിലേക്കുള്ള നൃത്തസംഘമെന്ന പേരില്‍ പെണ്‍കുട്ടികളെ ഗള്‍ഫിലേക്ക് കടത്തി പെണ്‍വാണിഭത്തില്‍ കുരുക്കുകയും കുട്ടികളെ ഉത്തരേന്ത്യയില്‍ ജോലിക്കായി കൊണ്ടുപോയി പീഡിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവം. ഹോം നഴ്സിംഗ് ഏജന്‍സികളുടെ പേരിലും മണിച്ചെയിന്‍ പോളിസികളുടെ മറവിലും തട്ടിപ്പുകള്‍ സാധാരണമായി തീര്‍ന്നിരിക്കുന്നു.

ഗള്‍ഫില്‍ നൃത്തം അവതരിപ്പിക്കാനെന്നു പറഞ്ഞ് പെണ്‍കുട്ടികളെ ആകര്‍ഷിച്ച് വിദേശത്തേക്ക് കടത്തി പെണ്‍വാണിഭസംഘത്തിലെത്തിക്കുന്ന ഒരു റാക്കറ്റ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സജീവമായുണ്ട്. പേരിന് നൃത്തപരിപാടി അവതരിപ്പിച്ചതിന് ശേഷം ഈ പെണ്‍കുട്ടികളെ തങ്ങളുടെ ഇഷ്ടത്തിന് ഉപയോഗിക്കുകയാണ് ഇവരെ സ്പോണ്‍സര്‍ ചെയ്യുന്ന സമ്പന്നന്‍മാരുടെ പതിവ്. വഞ്ചനയാണെന്ന് മനസിലാവുമ്പോഴേക്കും ചെറുക്കാനാവാത്ത സ്ഥിതിയിലായിരിക്കും പെണ്‍കുട്ടികള്‍.

പണവും പ്രശസ്തിയും മോഹിച്ച് ഗള്‍ഫിലേക്ക് പോയി തിരികെയെത്തുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ അനുഭവങ്ങള്‍ ആരോടും പറയാനാവാത്ത ദുരിതാവസ്ഥയിലായിരിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ഡാന്‍സ് ടീച്ചര്‍മാര്‍ ഈ സംഘത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ട്.

ഗുജറാത്തിലേക്ക് ജോലിയ്ക്കായി കൊണ്ടുപോവുന്ന അസഹ്യമായ പീഡനം അനുഭവിച്ച് തിരിച്ചെത്തുന്ന സംഭവങ്ങള്‍ സാധാരണമായിട്ടുണ്ട്. തോട്ടം മേഖലയിലെ പട്ടിണി മൂലം അന്യസംസ്ഥാനങ്ങളിലേക്ക് ജോലിക്ക് പോവാന്‍ നിര്‍ബന്ധിതരാവുന്നവരാണ് ഇവര്‍.

ഈ കുട്ടികളെ തമിഴ്നാട്ടില്‍ എത്തിച്ചതിന് ശേഷം വിവിധ ജോലികള്‍ക്കായി ഗുജറാത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക. രാപ്പകല്‍ മുഴുവന്‍ ജോലി ചെയ്യേണ്ടിവരുന്ന ഈ കുട്ടികള്‍ക്ക് മതിയായ ഭക്ഷണം പോലും നല്‍കാറില്ല. ഇവരുടെ പണിക്കൂലി ഏജന്റ് തട്ടിയെടുക്കുന്നതും പതിവാണ്.

സ്വകാര്യ നഴ്സിംഗ് ഏജന്‍സികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത് വ്യാപകമായിട്ടുണ്ട്. കോട്ടയം, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രമാക്കിയ ഏജന്‍സികളാണ് പ്രധാനമായും തട്ടിപ്പ് നടത്തുന്നത്.

വാഗ്ദാനം ചെയ്ത ശമ്പളം ഹോം നഴ്സുമാര്‍ക്ക് ഈ ഏജന്‍സികള്‍ നല്‍കാറില്ല. 1700 രൂപ ശമ്പളവും സുരക്ഷിതമായ താമസവും വാഗ്ദാനം ചെയ്താണ് ഏജന്‍സികള്‍ സ്ത്രീകളെ ജോലിയ്ക്കെടുക്കാറുള്ളത്. എന്നാല്‍ ഇവര്‍ ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ഏജന്‍സികള്‍ ശമ്പളം മുന്‍കൂറായി വാങ്ങാറുണ്ട്. ശമ്പളം കൃത്യമായി നഴ്സുമാര്‍ക്ക് നല്‍കാറുമില്ല.

മണിച്ചെയിന്‍ പോളിസികള്‍ എന്ന പേരില്‍ കേരളത്തില്‍ തട്ടിപ്പുകള്‍ വ്യാപകമാവുകയാണ്. ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് മണി ചെയിന്‍ മാതൃകയില്‍ ലക്ഷങ്ങള്‍ തട്ടിയ ചേര്‍ത്തല സ്വദേശി എം. എസ്. പിള്ള അറസ്റിലായ സംഭവം ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനതിന് ഒരുദാഹരണം മാത്രം.

കോട്ടയം ജില്ലയില്‍ നിന്ന് മാത്രം 38 ലക്ഷം രൂപയാണ് ഈ സംഘം തട്ടിയെടുത്തത്. ഇത്തരം സംഘങ്ങള്‍ മിയ്ക്കതും നിയമത്തിന്റെ പിടിയില്‍ പെടാതെ സുരക്ഷിതമായി രക്ഷപ്പെടാറാണ് പതിവ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X