കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ ക്വൈദ നേതാവ് അല്‍-സവാഹിരിയെ പാക് പട്ടാളം വളഞ്ഞെന്ന്

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: അല്‍ ക്വൈദ തീവ്രവാദ സംഘടനയിലെ രണ്ടാമനായ അയമാന്‍ അല്‍ സവാഹിരിയയെ പാകിസ്ഥാന്‍ പട്ടാളം വളഞ്ഞെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സി എന്‍ എന്‍ വാര്‍ത്താ ചാനലിനോട് ഇസ്ലാമാബാദ് വൃത്തങ്ങള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ വലയിലകപ്പെട്ടത് സവാഹിരി ആണെന്ന് അവര്‍ പറഞ്ഞില്ല. ഉയര്‍ന്ന മൂല്യമുള്ള ഒരു ഇര തങ്ങളുടെ വലയില്‍ പെട്ടിട്ടുണ്ടെന്ന് മാത്രമാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയത്. പാകിസ്ഥാനും ഇത് ആരാണെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ പാക് പട്ടാളം വടക്ക് പടിഞ്ഞാറന്‍ പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തിയപ്പോള്‍ കനത്ത തിരിച്ചടി ഉണ്ടായി. ഇതില്‍ നിന്നാണ് ഇവിടെ പ്രധാനപ്പെട്ട ഒരു നേതാവുണ്ടാവാമെന്ന് പാകിസ്ഥാന്‍ കരുതുന്നത്. മാര്‍ച്ച് 16 ചൊവാഴ്ച മുതല്‍ പാക് സൈന്യം ഈ മേഘലയില്‍ യുദ്ധം തുടരുകയാണ്.

പാകിസ്ഥാന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത് അമേരിയ്ക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഇസ്ലാമാബാദിലെത്തി മടങ്ങി അല്പം സമയത്തിന് ശേഷമാണെന്നത് ശ്രദ്ധേയമാണ്.

അമേരിക്കന്‍ ഇന്റലിജന്‍സ് തയ്യാറാക്കിയ പിടികിട്ടാപ്പുള്ളികളുടെ ലിസ്റിലെ പ്രധാനിയായ സവാഹിരി 2001 സെപ്റ്റംബര്‍ 11-ലെ ആക്രമണങ്ങള്‍ക്ക് പിിലെ ബുദ്ധികേന്ദ്രമായി ആരോപിക്കപ്പെടുയാളാണ.

എന്ത് വിലകൊടുത്തും സവാഹിരിയെ പിടിക്കാനാണ് പാക് സൈന്യത്തിന്റെ നീക്കം. ഇതിനായി വ്യോമാക്രമണത്തിന് തയ്യാറെടുക്കുകയാണ് പാക്കിസ്ഥാന്‍.

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിലിലുള്ള വിദൂര ഗോത്രവര്‍ഗ മേഖലയായ വാസിരിസ്ഥാനില്‍ പാക് സൈന്യം അല്‍ സവാഹിരിയെ വളഞ്ഞതായാണ് റിപ്പര്‍ട്ട്. ജിവനോടെയോ അല്ലാതെയോ സവാഹിരിയെ പിടിക്കുകയാണ് പാക് സൈന്യത്തിന്റെ ലക്ഷ്യം.

ഹെലികോപ്ടര്‍ ആക്രമണം നടത്താനാണ് പാക് നീക്കം. ഏകദേശം 200 ഓളം പേര്‍ വരുന്ന ഭീകരസംഘം മലനിരകളില്‍ ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്. വ്യോമാക്രമണം ശക്തമാക്കിയാല്‍ ശത്രുക്കളെ കീഴടക്കാമെന്ന് സൈന്യം കണക്കുകൂട്ടുന്നു. ഏതാണ്ട് ഈ പ്രദേശത്തെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X