കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാച്ചിമടയില്‍ ജനിക്കുന്ന കുട്ടികളുടെ തൂക്കം കുറയുന്നു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്ക് ചുറ്റും പുതിയതായി ജനിയ്ക്കുന്ന കുട്ടികളുടെ തൂക്കം കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി.

പ്രശസ്ത പരിസ്ഥിതി ഗവേഷകനായ വി.ടി. പത്മാനഭന്‍ നടത്തിയ പഠനത്തിലാണ് പ്ലാച്ചിമടയില്‍ ജനിക്കുന്ന കുട്ടികളുടെ ജനനസമയത്തെ തൂക്കം ക്രമാനുഗതമായി കുറഞ്ഞുവരുന്നതായി കണ്ടെത്തിയത്.

കാഡ്മിയത്തിന്റെ അംശം ഉള്ളില്‍ ചെല്ലുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളുടെ ഭാരം കുറവായിരിക്കുമെന്ന വിദേശ സര്‍വകലാശാലകളിലെ കണ്ടെത്തലുകള്‍ പരിഗണിക്കുമ്പോള്‍ ഈ പ്രതിഭാസം ഗൗരവമായി കണക്കിലെടുക്കേണ്ടതാണെന്നും പത്മനാഭന്‍ പറയുന്നു. പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യത്തില്‍ കാഡ്മിയം കണ്ടെത്തിയതും ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഭാവിയിലുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പത്മനാഭന്‍ അഭിപ്രായപ്പെടുന്നു.

1996 മുതല്‍ 2003 വരെയുള്ള കാലയളവില്‍ പ്ലാച്ചിമടയില്‍ ജനിച്ച കുട്ടികളിലാണ് പഠനം നടത്തിയത്. കൊക്കകോള കമ്പനി രൂപവല്‍ക്കരിക്കുന്നതിന് ആറു വര്‍ഷം മുമ്പ് ജനിച്ച കുട്ടികളിലും അതിനുശേഷമുള്ള മൂന്നു വര്‍ഷത്തിനുള്ളില്‍ ജനിച്ച കുട്ടികളിലുമാണ് പത്മനാഭന്‍ പഠനം നടത്തിയത്.

പ്ലാച്ചിമടയിലുള്ള വിജയനഗര്‍ അങ്കണവാടിയില്‍ രജിസ്റര്‍ ചെയ്ത 118 കുട്ടികളെ പഠനത്തിന് വിധേയരാക്കി. 63 ആണ്‍കുട്ടികളും 55 പെണ്‍കുട്ടികളുമാണ് ഇതില്‍ ഉള്‍പ്പെട്ടത്. ആറു വര്‍ഷം കൊണ്ട് ജനനസമയഭാരം കുറഞ്ഞ് ജനിച്ച കുഞ്ഞുങ്ങളേക്കാള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ കൊക്കകോള ഫാക്ടറി സ്ഥാപിച്ച ശേഷം ഇവിടെ ജനിച്ചുവെന്നാണ് പഠനത്തില്‍ വെളിപ്പെട്ടത്. 1996 മുതല്‍ 2000 വരെയുള്ള കാലയളവില്‍ 2.5 കിലോഗ്രാമില്‍ കുറവ് ഭാരവുമായി ജനിച്ചത് 15.1 ശതമാനം കുട്ടികളായിരുന്നെങ്കില്‍ 2001-2003 കാലയളവില്‍ (അതായത് ആദ്യത്തേക്കാള്‍ നേര്‍പകുതി കാലം) ഇങ്ങനെ ഭാരം കുറഞ്ഞ് ജനിക്കുന്നവരുടെ എണ്ണം 31.1 ശതമാനമായി വര്‍ധിച്ചു. അതായത് നേരെ ഇരട്ടി. ഞെട്ടിയ്ക്കുന്നതാണ് ഈ കണ്ടെത്തലുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X