കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കനത്ത മഴ തുടരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദ്ദം കാരണം കേരളത്തില്‍ ബുധനാഴ്ച തുടങ്ങിയ കനത്ത മഴ മേയ് ഏഴ് വെള്ളിയാഴ്ചയും തുടരുകയാണ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞിട്ടുണ്ട്. മദ്ധ്യ-വടക്കന്‍ കേരളത്തിലാണ് ഇപ്പോള്‍ മഴ ഇടമുറിയാതെ പെയ്യുന്നത്.

ന്യൂനമര്‍ദ്ദം അറബിക്കടലില്‍ വടക്കോട്ട് മാറിയതാണ് തെക്കന്‍ കേരളത്തില്‍ മഴ കുറയാന്‍ കാരണം. ഇപ്പോള്‍ ന്യൂനമര്‍ദ്ദം കനത്ത ചുഴലിക്കാറ്റായി മാറിയിരിയ്ക്കുകയാണെന്നാണ് പൂനയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. എന്നാല്‍ ഈ ചുഴലിക്കാറ്റ് ഇനിയും ശക്തമായേയ്ക്കുമെന്നും അവര്‍ പറയുന്നു. ഈ ചുഴലിക്കാറ്റ് ലക്ഷദ്യീപിന് സമീപമാണ് ഇപ്പോള്‍ ഉള്ളത്. അത് അവിടെ നിന്ന് നീങ്ങി തുടങ്ങിയിട്ടില്ല. അതാണ് വടക്കന്‍ കേരളത്തില്‍ മഴ കൂടാന്‍ പ്രധാന കാരണം. എന്നാല്‍ അടുത്ത ദിവസം തന്നെ അത് വീണ്ടും വടക്കോട്ട് നീങ്ങയേയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കുന്നത്.

മീന്‍പിടിത്തക്കാര്‍ കടലിലേയ്ക്ക് പോകരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തീരദേശത്ത് പലസ്ഥലത്തും കടല്‍ ക്ഷോഭം കൊണ്ട് വീടുകളും തകര്‍ന്നു.

കോഴിക്കോട്ടും വടകരയിലും കോട്ടയത്തും വെള്ളിയാഴ്ച കനത്ത മഴയാണ് പെയ്തത്. താഴ്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടം വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ജില്ലാ അധികൃതര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിശദ വിവരങ്ങള്‍ മുഖ്യമന്ത്രിയെ ദിവസവും അറിയിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം മൂലം മത്സ്യബന്ധന മേഖലയിലുണ്ടായ വ്യാപകമായ നഷ്ടങ്ങള്‍ കണക്കിലെടുത്ത് മത്സ്യഫെഡില്‍ നിന്ന് എടുത്തിട്ടുള്ള കടങ്ങള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച രാവിലെ വരെ കിട്ടിയ മഴ

കോട്ടയം- 14സെ.മീ.
കൊടുങ്ങല്ലൂര്‍, ആലപ്പുഴ, തൊടുപുഴ- 12സെ.മീ.
കുന്നംകുളം, തിരുവല്ല- 15സെ.മീ.
കരിപ്പൂര്‍ വിമാനത്താവളം - 21സെ.മീ
കോഴിക്കോട് 17സെ.മീ.
വടകര-13സെ.മീ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X