കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1999ല്‍ 70 ശതമാനം, ഇപ്പോഴോ?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളിയ്ക്ക് രാഷ്ട്രീയക്കാരെ മടുത്തോ? അങ്ങനെ വേണം കരുതാന്‍. അല്ലെങ്കില്‍ ഇത്രയും കുറഞ്ഞ വോട്ടിംഗ് ശതമാനം കേരളത്തില്‍ ഉണ്ടാവില്ലായിരുന്നു. അവസാന കണക്കുകള്‍ അനുസരിച്ച് എന്തായാലും ശരാശരി ശതമാനം 60 ല്‍ കവിയില്ലെന്നാണ് അനുമാനം. ആദ്യകണക്കുകളും ഇതാണ് സൂചിപ്പിയ്ക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ശരാശരി പോളിംഗ് ശതമാനം 70.19 ആയിരുന്നു. പത്ത് ശതമാനത്തോളം കുറവ് ചെറിയ കുറവായി ആരും പറയില്ല.

1999 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാര്‍ 2,20,58,901 ആയിരുന്നു. ഇതില്‍ 1,54,82,676 പേരാണ് അന്ന് വോട്ട് രേഖപ്പെടുത്തിയത്.

രാഷ്ട്രീയത്തിലുള്ള മടുപ്പോ സ്ഥാനാര്‍ത്ഥികളോടുള്ള മമത ഇല്ലായ്മയോ അതോ ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാന കക്ഷികളായ ഐക്യമുന്നണിയ്ക്കും ഇടതുപക്ഷ മുന്നണിയ്ക്കും വോട്ടു ചെയ്തിട്ട് പ്രത്യേക കാര്യമില്ലെന്ന ചിന്തയോ - എന്തായാലും ഉയര്‍ന്ന രാഷ്ട്രീയ ബോധമുണ്ടെന്ന് എന്നും പറയപ്പെട്ടിരുന്ന മലയാളികള്‍ ബൂത്തിലെത്താന്‍ മേയ് 10 ന് മടിച്ചു.

പോളിംഗ് ശതമാനം കുറഞ്ഞാല്‍ അത് പൊതുവേ ഐക്യമുന്നണിയെ ദോഷകരമായി ബാധിയ്ക്കുമെന്നാണ് കരുതുന്നത്. അത് ശരിയാണെങ്കില്‍ ഒരു പക്ഷേ കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസിലും ഐക്യമുന്നണിയിലും നടക്കുന്ന വിഴുപ്പലക്കല്‍ നാടകങ്ങളും മക്കള്‍ രാഷ്ട്രീയവും ആയിരിയ്ക്കും മലയാളിയെ മടുപ്പിച്ചത്.

വന്‍ പ്രചാരണം നടത്തി മൂന്ന് മുന്നണികളും കൊട്ടി ഘോഷിച്ച മണ്ഡലമായിരുന്നു തിരുവനന്തപുരം. അവിടെയും പോളിംഗ് ശതമാനം കുറവ് തന്നെയാണ്. ഇവിടെ വൈകീട്ട് നാല് മണിവരെ ഉണ്ടായത് വെറും 45.99 ശതമാനം മാത്രം. 1999 ല്‍ ഇവിടെ 63.18 ശതമാനമായിരുന്നു പോളിംഗ്.

1999 ല്‍ പാലക്കാട് (72.05), ഒറ്റപ്പാലം (71.11), മുകുന്ദപുരം (73.12), മാവേലിക്കര (71.21), കോട്ടയം (72.05), കാസര്‍കോട് (77.64), കണ്ണൂര്‍ (79.05), കോഴിക്കോട് (73.53), വടകര (74.57), ആലപ്പുഴ (76.73) എന്നീ മണ്ഡലങ്ങള്‍ 70 ലേറെ ശതമാനം വോട്ട് പോള്‍ചെയ്തവയാണ്.

എന്നാല്‍ ഇവയില്‍ ഒന്നിലും തന്നെ 1999 മായി താരതമ്യപ്പെടുത്തുമ്പോള്‍ 2004 മേയ് പത്തിന് ഭേദപ്പെട്ട പോളിംഗ് നടന്നതായി കണക്കാനാവില്ല.

മണ്ഡലങ്ങളും 1999 ലും 2004 ലും പോള്‍ ചെയ്ത വോട്ട് ശതമാനവും

6569.5646565.163.2571656765625562.96265

ഉപതിരഞ്ഞെടുപ്പ് നടന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ 72 ശതമാനം വോട്ട് രേഖപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X