കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരസിന്റെ കന്നിപ്പറക്കല്‍ വിജയം

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യയാത്രാവിമാനമായ സരസിന്റെ കന്നിപ്പറക്കല്‍ വിജയമായി. മെയ് 29 ശനിയാഴ്ച രാവിലെ 8.20ന് എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്നും സരസ് പറന്നുയര്‍ന്നു. 20 മിനിറ്റ് നേരംകൊണ്ട് ബാംഗ്ലൂര്‍ നഗരത്തിന് മുകളില്‍ 35 കിലോമീറ്റര്‍ ദൂരം ചുറ്റിപ്പറന്നശേഷം സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.

നാഷണല്‍ എയറോസ്പേസ് ലാബോറട്ടറി(എന്‍എഎല്‍)യാണ് സരസ് വിമാനം നിര്‍മ്മിച്ചത്. പരീക്ഷണപ്പറക്കല്‍ നന്നായിരുന്നുവെന്ന് എന്‍എഎല്‍ ഡയറക്ടര്‍ ബി.ആര്‍. പൈ പറഞ്ഞു. പരീക്ഷണപ്പറക്കലില്‍ വിമാനത്തിന്റെ മുഖ്യപൈലറ്റുമാരായിരുന്നത് ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ക്രാഫ്റ്റ് സിസ്റംസ് ടെസ്റിംഗ് എസ്റാബ്ലിഷ്മെന്റി(എഎസ്ടിഇ)ലെ സ്ക്വാഡ്രന്‍ ലീഡര്‍ കെ.കെ. വേണുഗോപാലും വിംഗ് കമാന്റര്‍ മക്കനും ആയിരുന്നു.

14 സീറ്റുകളുള്ള സരസിന്റെ ഭാരം 5,118 കിലോഗ്രാം വരും. കാനഡയിലെ പ്രാറ്റ് ആന്റ് വിറ്റ്നിയാണ് ഈ വിമാനത്തിനാവശ്യമായ എഞ്ചിനുകള്‍ നല്കിയത്. 8,000 അടി ഉയരത്തില്‍ പൊങ്ങിയ വിമാനം ഏകദേശം 150 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ പറന്നുവെന്ന് എഎസ്ടിഇ എഞ്ചിനീയര്‍മാര്‍ പറഞ്ഞു. വിമാനം സുഗമമായി ലാന്റ് ചെയ്തതായും അവര്‍ പറഞ്ഞു.

1991ലാണ് സരസിന്റെ നിര്‍മ്മാണത്തിന് എന്‍എഎല്‍ ശ്രമം തുടങ്ങിയത്. പൊഖ്റാനില്‍ ഇന്ത്യ അണുവിസ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് അമേരിക്ക വിമാനനിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ വിതരണം ചെയ്യാന്‍ വിസമ്മതിച്ചപ്പോഴാണ് ഇന്ത്യ സ്വന്തമായി വിമാനനിര്‍മ്മാണത്തിനൊരുങ്ങിയത്. ഹിന്ദുസ്ഥാന്‍ എയറോ നോട്ടിക്സില്‍(എച്ച്എഎല്‍) നിര്‍മ്മിയ്ക്കുന്ന ആദ്യ എട്ട് വിമാനങ്ങള്‍ ഇന്ത്യ വായുസേന വാങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X