കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീപിടിത്തം: മരണസംഖ്യ 90 ആയി

  • By Staff
Google Oneindia Malayalam News

കുഭകോണം: രണ്ടു കുട്ടികള്‍ കൂടി മരണപ്പെട്ടതോടെ കുംഭകോണത്തെ സ്കൂള്‍ തീപ്പിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണ 90ആയി. ജൂലായ് 17 ശനിയാഴ്ച തഞ്ചാവൂര്‍ ജില്ല കളക്ടര്‍ ഡോ. ജെ. രാധാകൃഷ്ണന്‍ അറിയിച്ചതാണ് ഇക്കാര്യം.

സംഭവത്തില്‍ അഞ്ച് പേരെ അറസ്റ് ചെയ്തിട്ടുണ്ട്. സ്കൂള്‍ മാനേജര്‍ പുലവര്‍ പളനിച്ചാമി, സ്കൂളില്‍ ഭക്ഷണമുണ്ടാക്കുന്ന മൂന്ന് ജീവനക്കാര്‍, പ്രിന്‍സിപ്പല്‍ എന്നിവരെയാണ് അറസ്റ് ചെയ്തത്. പൊള്ളലേറ്റ 17 കുട്ടികള്‍ ചികിത്സയിലാണ്.

അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടികളികളുടെ കുടുംബാംഗങ്ങളോടുള്ള ആദരസൂചകമായി തമിഴ് സിനിമാവ്യവസായം ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള എല്ലാ ജോലികളും ജൂലായ് 17ന് റദ്ദാക്കി. 60ലധികം ജഡങ്ങള്‍ വെള്ളിയാഴ്ച രാത്രി തന്നെ സംസ്കരിച്ചു. കേന്ദ്രമന്ത്രി ദയാനിധി മാരന്‍ ചെന്നൈ മേയര്‍ എം.കെ. സ്റാലിനോടൊപ്പം ശനിയാഴ്ച ആശുപത്രി സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും ചെന്നൈയിലേക്ക് പറന്നിട്ടുണ്ട്.

തീപിടുത്തം: മരണസംഖ്യ 88 ആയി
ജൂലൈ 17, 2004

കുംഭകോണം: തമിഴ്നാട്ടിലെ കുംഭകോണത്തെ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 88 ആയി. ഇവില്‍ 68 കുട്ടികളുടെ ജഡം മാത്രേമം തിരിച്ചറിഞ്ഞിട്ടുള്ളൂ.

തിരിച്ചറിഞ്ഞവരില്‍ 40 പേര്‍ പെണ്‍കുട്ടികളാണ്. ഒരു കുട്ടി ശനിയാഴ്ച അര്‍ധരാത്രി മരിച്ചു. ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പൊള്ളലേറ്റവരില്‍ 20 പേരുടെ നില ഗുരുതരമാണ്.

മരിച്ചവരെല്ലാം 10 വയസിന് താഴെയുള്ളവരാണ്. ദുരന്തത്തെ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പാലിനെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. സ്കൂള്‍ മാനേജര്‍ ഒളിവിലാണ്.

ദുരന്തം നടന്ന സ്കൂളിന്റെ ലൈസന്‍സ് റദ്ദാക്കിയതായും നാല് വിദ്യാഭ്യാസ വകുപ്പ് ഉദ്യോസസ്ഥരെ സസ്പെന്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് 25,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X