കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച

  • By Staff
Google Oneindia Malayalam News

വാഷിങ്ങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ രണ്ട് ചൊവാഴ്ച നടക്കും.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ തീവ്രവാദമാണ് ഇരു പക്ഷവും പ്രധാന പ്രചരണ ആയുധമായി തിരഞ്ഞെടുത്തിരിയ്ക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ പ്രസിഡന്റ് ജോര്‍ജ് ബുഷിനോ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോണ്‍ കെറിക്കോ വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പല സര്‍വേകളും സൂചിപ്പിയ്ക്കുന്നത്. ഇരു പക്ഷവും ഒപ്പത്തിനൊപ്പമാണെന്നാണ് സര്‍വേകള്‍ സൂചിപ്പിയ്ക്കുനനത്. ചെറിയ മുന്‍തൂക്കം കെറിയ്ക്കാണെന്നത് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസം നല്‍കുന്നു.

ഭീകര വാദ പ്രശ്നങ്ങള്‍ക്ക് പുറമേ ഇറാഖ് അധിനിവേശവും തിരഞ്ഞെടുപ്പ് വഷയമാണ്. ബുഷ് അതിനെ ന്യായീകരിയ്ക്കുമ്പോള്‍ കെറി യു എസിന് പറ്റിയ അബദ്ധമായാണ് അതിനെ ചിത്രീകരിയ്ക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഒസാമ ബിന്‍ ലാദനെ പിടികൂടുക എന്നത് ബുഷിന്റെ ലക്ഷ്യമായിരുന്നു. പക്ഷേ ആ ലക്ഷ്യം നടന്നില്ലെന്ന് മാത്രമല്ല തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി ലാദന്റെ പുത്തന്‍ ആക്രമണ ഭീഷണിയുമായി വീഡിയൊ ടേപ്പ് പുറത്ത് വരുകയും ചെയ്തു. ഇത് ബുഷിന് കനത്ത അടിയാണ്.

ആക്രമണ ഭീഷണി കാരണം കനത്ത സുരക്ഷാസന്നാഹമാണ് രാജ്യമെമ്പാടും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇരു കൂട്ടര്‍ക്കും വ്യക്തമായ മേല്‍ക്കൈ നേടാനാകാത്തതിനാല്‍, തിരഞ്ഞെടുപ്പുഫലം രണ്ടായിരത്തിലേതിന്റെ തനിയാവര്‍ത്തനമാകുമോ എന്ന് നിരീക്ഷകര്‍ ഭയപ്പെടുന്നു. ബുഷും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അല്‍ഗോറും തമ്മില്‍ അന്നു നടന്ന മത്സരം, തിരഞ്ഞെടുപ്പു കൃത്രിമത്തിന്റെ പേരില്‍ വിവാദത്തിലാകുകയും ഒടുവില്‍ സുപ്രീംകോടതി ബുഷിനെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. നവംബര്‍ രണ്ട് ചൊവാഴ്ച തിരഞ്ഞെടുപ്പു നടന്നാലും ഡിസംബര്‍ 13-നാണ് ഇലക്ടോറല്‍ കോളേജ് ചേര്‍ന്ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.

50 സംസ്ഥാനങ്ങളില്‍ നിന്നും തലസ്ഥാനമായ വാഷിങ്ങ്ടണ്‍ ഡി.സി.യില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 538 ഇലക്ടോറല്‍ കോളേജ് അംഗങ്ങളാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. 270 ഇലക്ടോറല്‍ കോളേജ് വോട്ടുകള്‍ നേടാനാകുന്നയാള്‍ അധികാരത്തിലെത്തും. ജനകീയ വോട്ടിന് പ്രസിഡന്റിനെ നിശ്ചയിക്കാനാകില്ല. 2000-ലെ തിരഞ്ഞെടുപ്പില്‍ ബുഷിന് 50,455,156 (47.87 ശതമാനം) ജനകീയ വോട്ടാണ് ലഭിച്ചത്. അല്‍ ഗോറിന് 50,992,335 (48.38ശതമാനം) വോട്ട് ലഭിച്ചു. എന്നിട്ടും 271 ഇലക്ടോറല്‍ വോട്ട് നേടിയ ബുഷാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഗോറിന് 266 ഇലക്ടോറല്‍ വോട്ടേ ലഭിച്ചുള്ളൂ. ഗ്രീന്‍ പാര്‍ട്ടി നേതാവ് റാല്‍ഫ് നാദര്‍ ആ തിരഞ്ഞെടുപ്പില്‍ 2.74 വോട്ട് നേടി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്കു കിട്ടേണ്ട വോട്ടാണ് നാദര്‍ നേടിയതെന്ന് കരുതപ്പെടുന്നു. ഇത്തവണയും നാദര്‍ രംഗത്തുള്ളത് പരോക്ഷമായി ബുഷിനെ സഹായിക്കുമെന്ന് കെറി പക്ഷം ആരോപിക്കുന്നു. പക്ഷേ, കഴിഞ്ഞ തവണത്തെയത്രയും വോട്ട് നേടാന്‍ ഇത്തവണ നാദെര്‍ക്ക് കഴിയില്ലെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോണ്‍കെറി ജയിക്കുന്നതാകും ലോക സുരക്ഷയ്ക്ക് ഗുണം ചെയ്യുകയെന്ന് ഭൂരിപക്ഷം ബ്രിട്ടീഷുകാര്‍ അഭിപ്രായപ്പെടുന്നത്. ഇന്‍ഡിപെന്‍ഡെന്റ് പത്രം പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വേയിലാണ് ഈ കണ്ടെത്തല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X