കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കാഞ്ചി വിജയേന്ദ്ര സരസ്വതി അറസ്റില്‍
കാഞ്ചീപുരം: കാഞ്ചി മഠത്തിലെ ഇളയ ശങ്കരാചാര്യരായ വിജയേന്ദ്ര സരസ്വതിയെ പൊലീസ് കസ്റഡിയിലെടുത്തു.
ജനുവരി പത്ത് തിങ്കളാഴ്ച വൈകീട്ട് ആറ് മണിയ്ക്കാണ് വിജയേന്ദ്രയെ പൊലീസ് കസ്റഡിയിലെടുത്തത്. വന്‍ സംഘം പൊലീസ് കാഞ്ചി മഠത്തിലെത്തിയാണ് വിജയേന്ദ്രയെ അറസ്റ് ചെയ്തത്. ശങ്കരരാമന് വധകേസിന്റെ അന്വേഷണത്തിനായാണ് ഇളയ ശങ്കരാചാര്യരെ പൊലീസ് അറസ്റ് ചെയ്തത്.
തിങ്കളാഴ്ച മുതിര്‍ന്ന ശങ്കരാചാര്യരായ ജയേന്ദ്ര സരസ്വതിയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. വൈകീട്ടോടെ ജയേന്ദ്ര സരസ്വതി ജയില്‍ മോചിതനാവുമെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും അദ്ദേഹത്തോട് കാഞ്ചി മഠത്തില്‍ പോകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇളയ ശങ്കരാചാര്യരെകൂടി അറസ്റ് ചെയ്തതോടെ കാഞ്ചി മഠത്തില്‍ ശങ്കരാചാര്യരില്ലാതായി.