കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാച്ചിമട: സമരമുന്നണിയില്‍ ഭിന്നത

  • By Staff
Google Oneindia Malayalam News

പാലക്കാട്: 1000-ാം ദിനമാഘോഷിച്ച പ്ലാച്ചിമടയിലെ കൊക്കോക്കോള കമ്പനിയ്ക്കെതിരായ പ്രതിഷേധസമരത്തിന്റെ ശക്തി കുറയുന്നു.

സമരനേതൃത്വം കൊടുക്കുന്ന ജനതാദളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പ്രതിഷേധത്തിനു മുന്‍നിരയിലുണ്ടായിരുന്ന സിപിഎം സമരപരിപാടികളില്‍ നിന്ന് ഏതാണ്ട് അകന്ന മട്ടാണ്. സാമൂഹ്യപ്രവര്‍ത്തകരും സമരത്തില്‍ നിന്ന് അകലുകയാണ്.

വിദേശഫണ്ടിങ്ങിനെ കുറിച്ചുള്ള ആരോപണവും അതുയര്‍ത്തിയ അഭിപ്രായവ്യത്യാസങ്ങളും സമരത്തില്‍ പങ്കെടുക്കുന്ന വിവിധ സംഘടനാപ്രവര്‍ത്തകരുടെ ഇടയില്‍ വ്യാപകമായിട്ടുണ്ട്.

ജനുവരി 15 ശനിയാഴ്ച നടന്ന സമരത്തിന്റെ 1000-ാം ദിനാഘോഷച്ചടങ്ങില്‍ സിപിഎം നേതാവ് പി.കെ കൃഷ്ണദാസ് പങ്കെടുത്തില്ല. ഇതെക്കുറിച്ചു ചോദിച്ചപ്പോള്‍ കുത്തകകമ്പനികള്‍ക്കെതിരെ സമരം നടത്തേണ്ട രീതി സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ടെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

കോളക്കമ്പനിക്ക് വെള്ളം വിറ്റ് പണമുണ്ടാക്കിയവരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്തില്‍ പെപ്സി കമ്പനിക്കുള്ള ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്നും ഇവര്‍ നിര്‍മാണത്തിനു ജലമെടുക്കുന്നതു തടയേണ്ടത് യുഡിഎഫ് സര്‍ക്കാരാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒരു വര്‍ഷം മുന്‍പു വരെ കൊക്കക്കോള കമ്പനിക്കു വെള്ളം നല്‍കി പണം വാങ്ങിയ കാര്യമാണ് കൃഷ്ണദാസ് സൂചിപ്പിച്ചത്.

കൃഷ്ണദാസിന്റെ അഭിപ്രായപ്രകടനങ്ങള്‍ കോള, പെപ്സി കമ്പനികളുടെ കാര്യത്തില്‍ സിപിഎം കൈക്കൊണ്ടിരിക്കുന്ന രണ്ടുതരത്തിലുള്ള നിലപാടുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ പെപ്സി, ബിയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുമ്പോളാണ് കൊക്കക്കോളയ്ക്കെതിരെ സിപിഎം സമരം ചെയ്യുന്നത്.

സമരം ചെയ്യുന്നവര്‍ വിദേശഫണ്ട് സ്വീകരിച്ചതായുള്ള ആരോപണങ്ങള്‍ പാര്‍ട്ടി ഭാരവാഹികള്‍ നിഷേധിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കാത്തവര്‍ പറഞ്ഞുപരത്തുന്ന ആരോപണങ്ങളാണ് ഇവയെന്നാണ് ഭാരവാഹികളുടെ അഭിപ്രായം.

താന്‍ കോളക്കമ്പനിക്കു വെള്ളം നല്‍കിയിരുന്നതായി ജനതാദള്‍ പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി കെ.കൃഷ്ണന്‍കുട്ടി നേരത്തെ സമ്മതിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X