തെരഞ്ഞെടുപ്പു ഷെഡ്യൂള്‍ പ്രഖ്യാപിക്കണം: കരുണാകരന്‍
ദില്ലി: സംഘനാ തെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന ഏക ആവശ്യം മാത്രമേ ഐ ഗ്രൂപ്പിനുള്ളൂവെന്ന് കെ.കരുണാകരന്‍. മാര്‍ച്ച് 21ന് നടത്താനിരിക്കുന്ന ഐ ഗ്രൂപ്പ് റാലിയില്‍ മാറ്റമില്ലെന്നും കരുണാകരന്‍ അറിയിച്ചു. ദില്ലിയില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാപ്രശ്നങ്ങള്‍ സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച നടത്താന്‍ ദില്ലിയിലെത്തിയതായിരുന്നു അദ്ദേഹം.
ഐ ഗ്രൂപ്പ് റാലി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. സംഘടനാതെരഞ്ഞെടുപ്പു നടത്തുമെന്നു പറയുന്നതല്ലാതെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ കൂടെയുണ്ട്. തനിക്ക് സോണിയയെ കാണണമെന്നു തോന്നുമ്പോഴോ സോണിയക്ക് തന്നെ കാണണമെന്നു തോന്നുമ്പോഴോ കോണ്‍ഗ്രസ് അദ്ധ്യക്ഷയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റുമായി ചര്‍ച്ച നടന്നാലും ഇല്ലെങ്കിലും മാച്ച് 19 ശനിയാഴ്ച കേരളത്തിലേക്കു തിരിച്ചുമടങ്ങുമെന്നും കരുണാകരന്‍ അറിയിച്ചു.