കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിത്താന്‍ നോട്ടീസിന് മറുപടി നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് രാജ്മോഹന്‍ ഉണ്ണിത്താന്‍ മറുപടി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ നോട്ടീസില്‍ ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ താന്‍ എ. കെ. ആന്റണിയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശമൊന്നും നടത്തിയിട്ടില്ലെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി.

താന്‍ പറഞ്ഞ കാര്യങ്ങള്‍ അവഹേളനമായിട്ട് ആന്റണിക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ ഖേദമുണ്ടെന്ന് മറുപടിയില്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിക്കു കാരണക്കാരായ ചിലരെ കെട്ടിയെഴുന്നള്ളിച്ചുനടക്കുന്നവരാണ് അച്ചടക്കത്തെ കുറിച്ച് പറയുന്നതെന്ന ആന്റണിയുടെ പ്രകോപനപരമായ പ്രസ്താവനക്ക് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തത്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പറഞ്ഞ ഇക്കാര്യത്തോട് അതേ ചാനല്‍ ആവശ്യപ്പെട്ടപ്പോള്‍ മറുപടി പറയുക മാത്രമാണ് ചെയ്തത്.

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തന്നെ കെട്ടിയെഴുന്നള്ളിച്ച നടക്കുന്നുവെന്നാണ് ആന്റണി ഉദ്ദേശിച്ചതെങ്കില്‍ അവരില്‍ നിന്ന് യാതൊരു ആനുകൂല്യങ്ങളും തനിക്ക് ലഭിക്കുന്നില്ല. തന്നെ പുറത്താക്കിയ നടപടി ഹൈക്കമാന്റാണ് പിന്‍വലിച്ചത്. ഹൈക്കമാന്റിനെ അംഗീകരിക്കണമെന്നാണ് ആന്റണിയും പറയുന്നത്. പാര്‍ട്ടിയില്‍ തനിക്കിപ്പോള്‍ ഒരു അയോഗ്യതയുമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ പരമാവധി പരിപാടികളില്‍ താന്‍ പങ്കെടുക്കുന്നുണ്ടെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

ഉണ്ണിത്താന്റെ മറുപടിയിന്മേല്‍ കെപിസിസി പ്രസിഡന്റ് തീരുമാനമെടുക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X