വിനീത സംഭവം മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷിക്കും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ കഴിയുന്ന വിനിതാകോട്ടായിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷിക്കും.

ആശുപത്രിയില്‍ വിനീതയെ സന്ദര്‍ശിച്ച ശേഷം കമ്മിഷന്‍ അംഗം പ്രൊഫസര്‍ എസ്.വര്‍ഗ്ഗീസാണ് ഇക്കാര്യമറിയ്ിച്ചത്. വിനീത കോട്ടായിക്കു നേരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം പരഞ്ഞു.

ഈ സംഭവത്തെ അതീവഗൗരവത്തോടെയാണ് കാണുന്നത്. ഭാവിയില്‍ ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് വിനീതക്ക് 13 വര്‍ഷം ഏര്‍പ്പെടുത്തിയ ഊരുവിലക്ക്. അതിന് പിന്നാലെയാണ് ഇപ്പോള്‍ നടന്ന കൊലപാതകശ്രമം.

കേസില്‍ കുറ്റ്യാടി പൊലീസ് ആരെയോ ഭയപ്പെടുന്ന രീതിയിലാണ് പെരുമാറിയിരിക്കുന്നത്. നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഭയമുണ്ടെന്ന് വിനീത പറഞ്ഞിട്ടുണ്ട്. അതിനാല്‍ വിനീതക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ എസ്പിയോട് ആവശ്യപ്പെടും.

പലരും ആരോപിക്കുന്നതു പോലെ വിനീതക്ക് മാനസികമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്