ഇടതു,വലതു മുന്നണികള്‍ക്ക് വോട്ടില്ല: ശ്രീധരന്‍പിള്ള

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൂത്തുപറമ്പ്, അഴീക്കോട് ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതു, വലതുമുന്നണികള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ വോട്ടു ചെയ്യരുതെന്ന് പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ് അഡ്വ. പി. എസ് ശ്രീധരന്‍ പിള്ള. വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹമുള്ള പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ ഇരുമുന്നണിയിലും പെടാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരുമുന്നണികളും മാറി മാറി ഭരിച്ച നശിപ്പിച്ച കേരളത്തില്‍ ഇപ്പോള്‍ ബിജെപിക്ക് അനുകൂലമായ കാലാവസ്ഥായാണുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യുന്നത് രാഷ്ട്രീയആത്മഹത്യയാകുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കറിയാം. ഒരു പ്രവര്‍ത്തകനും ഇത്തരമൊരു നീക്കത്തിനു മുതിരില്ല.

സിപിഎമ്മും കൂട്ടാളികളും ബിജെപിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്