തെരഞ്ഞെടുപ്പുപ്രചരണം അവസാനഘട്ടത്തില്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചരണസമയപരിധി മെയ് 31 ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ കൂത്തുപറമ്പിലും അഴീക്കോടും പ്രചരണം അവസാനഘട്ടത്തിലേക്ക്.

മറ്റു സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടെങ്കിലും പരമ്പരാഗത വൈരികളായ എല്‍ഡിഎഫും യുഡിഎഫും തന്നെയാണ് പ്രചരണരംഗത്ത് മുന്‍പന്തിയില്‍. അഴീക്കോട് സിപിഎമ്മിന്റെ എം.പ്രകാശനും സിഎംപിയുടെ സി.എ അജീറുമാണ് മത്സരരംഗത്ത്. കൂത്തുപറമ്പില്‍ പി.ജയരാജനാണ് സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ കെ.പ്രഭാകരനാണ് എതിര്‍സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ടുപിടിക്കാന്‍ ഇരുപാര്‍ട്ടികളുടെയും ദേശീയനേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

സംസ്ഥാനസര്‍ക്കാരിന്റ്െ ഇതുവരെയുള്ള ഭരണനേട്ടങ്ങള്‍ നിരത്തിയാണ് യുഡിഎഫുകാര്‍ വോട്ടുചോദിക്കുന്നത്. പറശിനിക്കടവില്‍ സിപിഎം ഉടമസ്ഥതയിലുള്ള അമ്യൂസ്മെന്റ് പാര്‍ക്കും ദിനേശ് ബീഡിക്കമ്പനി പ്രശ്നങ്ങളും സിപിഎമ്മിനെതിരായി യുഡിഎഫ് ഉപയോഗിക്കുന്നുണ്ട്.

ദിനേശ് ബീഡി പ്രതിസന്ധിയിലാകാന്‍ കാരണം യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ വ്യവസായനയങ്ങളാണെന്നാണ് സിപിഎം പ്രചരണം. സംസ്ഥാനസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അഴിമതിയും കാര്‍ഷികപ്രതിസന്ധിയും ഭരണകക്ഷിക്കെതിരെയുള്ള പ്രചരണവിഷയമായി സിപിഎം ഉയര്‍ത്തിക്കാട്ടുന്നു.

ജൂണ്‍ രണ്ടിനാണ് അഴീക്കോടും കൂത്തുപറമ്പിലും ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്