ബോഫോഴ്സ് കേസ് പുനരന്വേഷിക്കാന്‍ സിപിഎം ആവശ്യപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആവശ്യമായ നിയമനടപടികളിലൂടെ ബോഫോഴ്സ് കേസ് സിബിഐ പുനരന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം പോളിറ്റ് ബ്യൂറോയുടെ വാര്‍ത്താക്കുറിപ്പിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഇത്രയും നീണ്ട അന്വേഷണങ്ങള്‍ക്കു ശേഷവും സിബിഐ റിപ്പോര്‍ട്ടില്‍ പിഴവുകളും അവ്യക്തതകളും വന്നത് അതിശയകരമാമെന്ന് സിപിഎം പുറപ്പെടുവിച്ച വാര്‍ത്താക്കുറുപ്പില്‍ ചൂണ്ടിക്കാട്ടി. പ്രധാന കേന്ദ്രങ്ങളിലെ അഴിമതികള്‍ വെളിച്ചത്തു കൊണ്ടുവരുന്ന കേസാണ് ബോഫോഴ്സ് ആയുധഇടപാട്. ഇതുവരെ അഴിമതിക്കേസുകളില്‍ സത്യമായ വിധി കൊണ്ടുവരുന്നതില്‍ സിബിഐയും നീതിന്യായവ്യവസ്ഥയും പരാജപ്പെടുകയാണ്.

പൊതുജനങ്ങള്‍ക്ക് ഇതുമൂലം ഈ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും വാര്‍ത്താകുറിപ്പില്‍ സിപിഎം പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്