കരുണാകരന്‍ ആവശ്യപ്പെട്ടാന്‍ രാജിവയ്ക്കും: ഗംഗാധരന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തന്റെ നേതാവ് കെ.കരുണാകരന്‍ തന്നെയാണെന്ന് എം.എല്‍.എ. എം.പി.ഗംഗാധരന്‍ പ്രഖ്യാപിച്ചു. കരുണാകരന്‍ ആവശ്യപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവയ്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനോ മുരളീധരനോ ആയി തനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. കരുണാകരന്‍ തന്നെയാണ് തന്റെ നേതാവ്. അദ്ദേഹം എന്തു നിര്‍ദേശിച്ചാലും അനുസരിക്കും. കരുണാകരനെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ രാജിവയ്ക്കുന്ന കാര്യം ഉടന്‍ തീരുമാനിക്കും.

കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട 255 കോടി രൂപയുടെ സഹായം നഷ്ടപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണം. ഈ തുക പാഴാക്കിയതിനു മുഖ്യമന്ത്രി വിശദീകരണം നല്‍കണം. കടുത്ത സാമ്പത്തിക കെടുകാര്യസ്ഥതയാണു സര്‍ക്കാര്‍ കാണിക്കുന്നത്. ഇടതു മുന്നണിയുടെ കാലത്തുണ്ടായിരുന്ന കടം ഈ സര്‍ക്കാരിന്റെ കാലത്ത് ഇരട്ടിയോളമായി. എന്നിട്ടും മികച്ച പ്രകടനം കാഴ്ചവച്ചുവെന്നു ധനമന്ത്രി അവകാശപ്പെടുന്നതു ലജ്ജാവഹമാണ്.

സ്മാര്‍ട്ട് സിറ്റി പദ്ധതി വന്‍ അഴിമതിയാണ്. ഇതിനുത്തരവാദിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്കണം. സ്മാര്‍ട് സിറ്റി ഇടപാടില്‍ ഇടനിലക്കാരെ ഒഴിവാക്കണം. ഐടി കമ്പനികളുമായി നേരിട്ടു ബന്ധപ്പെടാന്‍ സര്‍ക്കാര്‍ തയാറാകണം. ദുബായ് ഇന്റര്‍നെറ്റ് സിറ്റി സര്‍ക്കാര്‍ സ്ഥാപനമാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നതു ശരിയല്ല.

രാജ്യസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ എ.കെ ആന്റണി ചേര്‍ത്തലിയില്‍ നിന്നുള്ള എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതായിരുന്നു. രാഷ്ട്രീയ സത്യസന്ധതയുടെ പ്രശ്നമാണത്. ആന്റണി ഉമ്മന്‍ ചാണ്ടിയുടെ താളത്തിനു തുള്ളാന്‍ നിന്നു കൊടുക്കരുതായിരുന്നുവെന്നും ഗംഗാധരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്