കാലവര്‍ഷം ജൂണ്‍ 10മുതലെന്ന് പഠനറിപ്പോര്‍ട്ട്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തില്‍ ജൂണ്‍ 10നു മാത്രമെ കാലവര്‍ഷം ആരംഭിക്കൂവെന്ന് കൊച്ചി സര്‍വകലാശാല പ്രൊഫസര്‍ ഡോ. പി.വി ജോസഫ് നടത്തിയ പഠനത്തില്‍ വ്യക്തമായി.

കാലവര്‍ഷത്തിനു മുന്നോടിയായി അന്തരീക്ഷത്തിലും സമുദ്രത്തിലും ഉണ്ടാകാറുള്ള മാറ്റങ്ങള്‍ ഈ വര്‍ഷം മെയ് എട്ടുമുതലാണ് കണ്ടുതുടങ്ങിയത്. അന്ന് ബംഗാള്‍ ഉള്‍ക്കടലിലെ താപനില ഉയരുകയും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മഴമേഘങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഈ മേഘവ്യൂഹം നീങ്ങിയതിനെ തുടര്‍ന്ന് അറബിക്കടലിലെ താപനില 32 ഡിഗ്രിയായി ഉയര്‍ന്നു.

രണ്ടുദിവസം മുന്‍പ് തെക്കന്‍ അറബിക്കടലില്‍ ഒരു മഴമേഘവ്യൂഹം രൂപം കൊണ്ടിട്ടുണ്ട്. ഭൂമധ്യരേഖക്കടുത്തായ ഈ വ്യൂഹമാണ് മഴ പെയ്യാന്‍ കാരണമാകുന്നത്. ജൂണ്‍ ഒന്ന് ബുധനാഴ്ച മഴമേഘവ്യൂഹം ശ്രീലങ്കക്ക് തെക്കുവശത്തായിരുന്നു. ഇത് വടക്കോട്ടു നീങ്ങി കേരളത്തിലെത്തുമ്പോഴാണ് ഇവിടെ മഴ പെയ്യുക. ഒപ്പം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷകാറ്റും കേരളത്തില്‍ എത്തും. ഇതിന് 10 ദിവസം വേണ്ടിവരുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ നാലുവര്‍ഷമായി ഐഎസ്ആര്‍ഒയുടെ സഹായത്തോടെ പഠനം നടത്തിവരുന്ന പി.പി ജോസഫും സംഘവും 40 വര്‍ഷത്തെ കാലവര്‍ഷത്തെക്കുറിച്ചും പഠനം നടത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്