നെല്ലുസംഭരണം ബുധനാഴ്ചയും നടന്നില്ല

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: പാലക്കാടും കുട്ടനാട്ടിലും ജൂണ്‍ ഒന്ന് ബുധനാഴ്ചയും നെല്ലു സംഭരണം നടന്നില്ല. ചൊവ്വാഴ്ച മുതല്‍ നെല്ല് സംഭരിക്കുമെന്ന് പ്രഖ്യാപിച്ച സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉടന്‍ സംഭരണം തുടങ്ങുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

കുട്ടനാട്ടില്‍ സംഭരണം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പാലക്കാട് വെള്ളിയാഴ്ച മുതല്‍ സംഭരണം തുടങ്ങുമെന്നാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

മെയ് മൂന്നിന് മുമ്പ് സംഭരിച്ച നെല്ലിന്റെ കണക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ രജിസ്റര്‍ ചെയ്യാത്തവരുടെ നെല്ല് എടുക്കേണ്ടെന്ന കോര്‍പ്പറേഷന്‍ നിലപാട് കര്‍ഷകരെ വിഷമത്തിലാക്കിയിട്ടുണ്ട്. നിശ്ചിതതീയതിക്ക് മുമ്പ് കണക്ക് രജിസ്റര്‍ ചെയ്യാത്ത പല സംഘങ്ങളും കോര്‍പ്പറേഷന്റെ നിലപാട് മൂലം വലഞ്ഞിരിക്കുകയാണ്.

പാലക്കാട് കോര്‍പ്പറേഷന്‍ നെല്ല് ശേഖരിക്കുന്ന സഹകരണ സംഘങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അതേ സമയം കുട്ടനാട്ടില്‍ ഇത്തരം പ്രാഥമിക നടപടികള്‍ പോലും നടന്നിട്ടില്ല. മന്ത്രിസഭായോഗതീരുമാനം വന്നതിനു ശേഷമേ സംഭരണത്തിനായി നടപടി സ്വീകരിക്കൂവെന്ന നിലപാടിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍.

അതേ സമയം നെല്ല് സംഭരിക്കുന്നതിന് ഉത്തരവ് ലഭിച്ചിട്ടില്ലെങ്കിലും സംഭരണത്തിനു വേണ്ട നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കിവരികയാണെന്നാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്