പെട്രോളിയം വിലവര്‍ധന: സിപിഎം ചര്‍ച്ച ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തെയും കുറിച്ച് സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തു.

മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഒഴികെയുള്ള എല്ലാ പോളിറ്റ് ബ്യൂറോ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ജൂണ്‍ നാല് ശനിയാഴ്ച മുതല്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം നടക്കും.

പെട്രോളിയം വില ഇനിയും വര്‍ധിപ്പിക്കുന്നതിനെതിരെ സിപിഎം രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് യോഗം ആരംഭിക്കുന്നതിനു മുമ്പ് പോളിറ്റ് ബ്യൂറോ അംഗം ചിത്തബ്രത മജുംദാര്‍ പറഞ്ഞു. മറ്റ് ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് പ്രക്ഷോഭത്തിന്റെ സ്വഭാവത്തെ കുറിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലവര്‍ധനവ് സംബന്ധിച്ച കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇടതുപാര്‍ട്ടികളുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചര്‍ച്ച നടത്തിയിരുന്നു. വിലവര്‍ധനവിനെ അനുകൂലിക്കാനാവില്ലെന്ന് ഇടതുപാര്‍ട്ടികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

പെട്രോളിന് 2.25 രൂപയും ഡീസലിന് രണ്ട് രൂപയും വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്