ആറു ജില്ലകളില്‍ കൂടി അക്ഷയ പദ്ധതി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെ ആറു ജില്ലകളിലേക്ക് കൂടി അക്ഷയ ഐടിപദ്ധതി വ്യാപിപ്പിച്ചു.

കോഴിക്കോട് ജില്ലയില്‍ 176 അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതായി ജില്ലാ കളക്ടര്‍ രചനാഷാ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജൂലൈ 31 ഓടെ സംരംഭകരെ തിരഞ്ഞെടുത്ത് ഓഗസ്റ് 15ഓടെ ക്ലാസുകള്‍ തുടങ്ങും.കോഴിക്കോടിന് പുറമെ കാസര്‍കോഡ്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലും ഇതോടൊപ്പം പദ്ധതി നടപ്പാക്കുന്നുണ്ട്. ഒരു വീട്ടില്‍ ഒരാള്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്