ചേര്‍ത്തലയില്‍ ആന്റണിക്കെതിരെ പ്രകടനം

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: ചേര്‍ത്തലയിലെത്തിയ എ. കെ. ആന്റണിക്കെതിരെ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരാ പ്രവര്‍ത്തകര്‍ പ്രേകടനം നടത്തി. എ. കെ. ആന്റണി ഉടന്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം നടന്നത്.

നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ദിര ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് മണികണ്ഠന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. എ.കെ.ആന്റണി വാര്‍ത്താസമ്മേളനം നടത്തിയ ചേര്‍ത്തല ഗസ്റ് ഹൗസിലേക്കാണ് പ്രകടനം നടത്തിയത്. ഗസ്റ് ഹൗസിന് മുന്നില്‍ നിന്ന് ഇവരെ പോലീസ് അറസ്റ് ചെയ്തു.

കരിങ്കൊടി വീശാനായിരുന്നു ഉദ്ദേശ്യമെങ്കിലും കനത്ത പൊലീസ് സന്നാഹമുണ്ടായിരുന്നതിനാല്‍ അത് നടന്നില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്