ജൂണ്‍ അഞ്ചിനു മുന്‍പ് എംഎല്‍എ സ്ഥാനം ഒഴിയില്ല: ആന്റണി

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: ജൂണ്‍ അഞ്ചാം തീയതിക്കു മുമ്പ് എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ലെന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ. കെ. ആന്റണി വ്യക്തമാക്കി. എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംപിയായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടാഴ്ച കഴിയുന്നതിനു മുന്‍പ് രാജി വച്ചാല്‍ മതിയെന്നാണ് നിയമം. അതിനിടയില്‍ എന്നു രാജിവയ്ക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം തനിക്കാണ്. ഈ മാസം അഞ്ചിനു തന്നെ രാജിവച്ചുകൊളളണമെന്ന് നിയമമില്ല. പ്രതിപക്ഷം പറയുന്നതു കേട്ട് രാജിവച്ചാലും അവര്‍ വേട്ടയാടിക്കൊണ്ടിരിക്കും. കോണ്‍ഗ്രസുകാര്‍ക്ക് മംഗളപത്രം സമര്‍പ്പിക്കലല്ല അവരുടെ ജോലി. ഈ മാസം 10നു മുന്‍പ് ദില്ലിക്കു പോകില്ല. മാറാട് കമ്മീഷന്‍ സിറ്റിംഗ് ഉള്ളതുകൊണ്ടാണ് ഇത്.

എംഎല്‍എക്കു പകരം എംപിയായാലും ആലപ്പുഴയുടെയും ചേര്‍ത്തലയുടെയും വികസനത്തിന് തന്നാലാവുന്നതു ചെയ്യും. എംഎല്‍എ സ്ഥാനം ഒഴിഞ്ഞാലും ചേര്‍ത്തലയിലെ ജനപ്രതിനിധിയായിരിക്കും താന്‍. എംപിയെന്ന നിലയിലും പ്രവര്‍ത്തനകേന്ദ്രം ചേര്‍ത്തലയായിരിക്കും. തന്നെ മൂന്നുതവണ ജയിപ്പിച്ച ചേര്‍ത്തലയെ മറക്കില്ല.

ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പു നടത്തണോയെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പുകമ്മിഷനാണെന്നും ആന്റണി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്