പാര്‍ട്ടികള്‍ മതത്തെ ഉപയോഗിക്കുന്നത് കലാപകാരണം: ഗോവിന്ദപിള്ള

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തെ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത്വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് സിപിഎം നേതാവ് പി. ഗോവിന്ദപ്പിള്ള മാറാട് കമ്മീഷന് മുമ്പാകെ മൊഴി നല്‍കി.

രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് മാറ്റിയാല്‍ വര്‍ഗ്ഗീയതയെ ചെറുക്കാനാകും. സര്‍ക്കാര്‍ ചില സമയങ്ങളില്‍ കലാപകാരികള്‍ക്ക് സഹായകമായ നിലപാടുകള്‍ എടുക്കാറുണ്ട്. വര്‍ഗീയ കലാപകേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകാറില്ല. പ്രത്യയശാസ്ത്ര, രാഷ്ട്രീയ, നിയമനടപടികളിലൂടെ വര്‍ഗീയ കലാപങ്ങളെ ഒഴിവാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം ഗസ്റ്ഹൗസില്‍ നടത്തിയ തെളിവെടുപ്പില്‍ ഗോവിന്ദപ്പിള്ളയ്ക്ക് പുറമേ ചരിത്രകാരന്‍ രാജന്‍ ഗുരുക്കള്‍, അഡ്വ.ശങ്കുണ്ണിമേനോന്‍ എന്നിവരും കമ്മിഷന് മുന്‍പാകെ മൊഴി നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്