കരിമണല്‍ ഖനനത്തിന് കേന്ദ്രം അനുകൂലം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആറാട്ടുപുഴയിലെ കരിമണല്‍ ഖനനത്തോട് എതിര്‍പ്പില്ലെന്ന് കേന്ദ്ര ഖനന മന്ത്രി ശിശി റാം ഓലെ വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനം ആകാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കി.

കേരളത്തില്‍ ഖനനം നടത്തുന്നതിന് നാല് കമ്പനികള്‍ക്ക് ഖനന വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള മൂന്ന് അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കും. പരിസ്ഥിതി, ആണവ മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാല്‍ ഈ കമ്പനികള്‍ക്ക് ഖനനം തുടങ്ങാനാവും. അനുമതി കാത്തുനില്‍ക്കുന്ന മൂന്ന് കമ്പനികള്‍ സ്വകാര്യമേഖലയിലുള്ളതാണ്.

കേരളത്തില്‍ നിന്ന് ലഭിച്ച മറ്റ് മൂന്ന് അപേക്ഷകളില്‍ തീരുമാനമെടുക്കാനാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു കാരണമാണ്. എന്നാല്‍ ഈ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് വൈകിക്കാനാകില്ല. ഖനനമുണ്ടാക്കുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്