സ്മാര്‍ട്ട് സിറ്റി കരാറിന് അനുമതി നല്‍കിയത് ചട്ടവിരുദ്ധം: ജേക്കബ്ബ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം:സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാനുളള കരാര്‍ വ്യവസ്ഥകള്‍ക്ക് നിയമവകുപ്പ് അംഗീകാരം നല്‍കിയത് നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ടി. എം. ജേക്കബ്ബ് ആരോപിച്ചു.

നിയമവകുപ്പിന്റെ അനുമതി രേഖാമൂലം ലഭിച്ചതിനു ശേഷം മാത്രമാണ് സാധാരണയായി ഏതു കരാറിനെ സംബന്ധിച്ചും മന്ത്രിസഭ തീരുമാനമെടുക്കുക. എന്നാല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിനുള്ള കരാര്‍ വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ച ശേഷമാണ് നിയമവകുപ്പിന്റെ പരിഗണനക്ക് വിട്ടത്. സ്മാര്‍ട്ട് സിറ്റിയുടെ കരാര്‍ ആരു തയ്യാറാക്കിയെന്നോ ഏതുതലത്തിലാണ് സൂക്ഷ്മപരിശോധന നടത്തിയതെന്നോ ഉള്ള കാര്യങ്ങള്‍ ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കൂടാതെ ഒരു കരാര്‍ വ്യവസ്ഥ മന്ത്രിസഭ അംഗീകരിക്കുന്നത് ചട്ടവിരുദ്ധവുമാണ്.

കരാറില്‍ സംസ്ഥാനസര്‍ക്കാരിന് ദോഷകരമായുള്ള വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടാന്‍ നിയമവകുപ്പ് ശ്രമിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ഐടി പോളിസി അനുസരിച്ച് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സൗജന്യം തൊഴില്‍ സംരംഭകര്‍ക്ക് മാത്രമാണെന്നിരിക്കെ, ഒരു ഏജന്‍സി മാത്രമായ ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് ഈ സൗജന്യം നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് നിയമവകുപ്പ് ചൂണ്ടിക്കാട്ടിയിട്ടില്ല. സംസ്ഥാനം നല്‍കുന്ന സൗജന്യങ്ങളുടെ പേരില്‍ സംസ്ഥാനത്തുളളവര്‍ക്കു തന്നെ തൊഴില്‍ ലഭ്യമാക്കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും ജേക്കബ്ബ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്