പ്രതാപ്സിംഗ് റാണെ ഗോവ മുഖ്യമന്ത്രിയാകും

  • Posted By:
Subscribe to Oneindia Malayalam

പനാജി: കോണ്‍ഗ്രസ് നേതാവ് പ്രതാപ്സിംഗ് റാണെ ഗോവ മുഖ്യമന്ത്രിയാകും. ജൂണ്‍ ആറ് തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം റാണെയെ നേതാവായി തിരഞ്ഞെടുത്തു.

നിയമസഭാകക്ഷി നേതാവായി റാണെയെ തിരഞ്ഞെടുത്ത കാര്യം എഐസിസി ജനറല്‍ സെക്രട്ടറി മാര്‍ഗരറ്റ് ആല്‍വയാണ് അറിയിച്ചത്.

റാണെയും പിസിസി പ്രസിഡന്റ് രവി നായിക്കും തിങ്കളാഴ്ച വൈകീട്ട് ഗവര്‍ണര്‍ എസ്.സി ജാമീറിനെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നും ആല്‍വ പറഞ്ഞു. സഖ്യകക്ഷികളായ എന്‍സിപിയും എംജിപിയും പുതിയ മന്ത്രിസഭയില്‍ പങ്കാളികളാകും. പിന്തുണ അറിയിച്ച് ഇരുകക്ഷികളും കോണ്‍ഗ്രസിന് കത്തയച്ചിട്ടുണ്ട്. റാണെയുടെ സത്യപ്രതിജ്ഞാചടങ്ങ് ജൂണ്‍ ഏഴ് ചൊവ്വാഴ്ച നടന്നേക്കുമെന്നും മാര്‍ഗരറ്റ് ആല്‍വ അറിയിച്ചു.

ഗോവയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീററുകളില്‍ നാലിലും കോണ്‍ഗ്രസ് സഖ്യം വിജയിച്ചികുന്നു. 39 അംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇപ്പോള്‍ 21 അംഗങ്ങളുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്