തമിഴ്നാട്ടില്‍ ഇനി പ്രവേശന പരീക്ഷയില്ല

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള പൊതു പ്രവേശന പരീക്ഷ തമിഴ്നാട് സര്‍ക്കാര്‍ നീക്കം ചെയ്തു. 2005-05 വിദ്യാഭ്യാസ വര്‍ഷം മുതല്‍ തമിഴ്നാട്ടില്‍ ബിരുദധാരികളല്ലാത്തവര്‍ക്കുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ടാവില്ല. പ്ലസ് ടു പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം നല്‍കുന്നത്.

കുട്ടികളുടെ ഭാവിയെ നിര്‍ണായകമായി സ്വാധീനിക്കുന്നുവെന്നതിനാല്‍ പ്രവേശന പരീക്ഷ പലപ്പോഴും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേദനാജനകമായ അനുഭവമാണെന്നും ഈ സാഹചര്യത്തില്‍ പൊതുപ്രവേശന പരീക്ഷ ഇനി മുതല്‍ നടത്തില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രവേശനപരീക്ഷ ഗ്രാമങ്ങളിലെ വിദ്യാര്‍ഥികളുടെ ഭാവിയെയാണ് കൂടുതലായി ബാധിക്കുന്നത്. പ്രവേശനപരീക്ഷയ്ക്കായി പരിശീലനം നേടി നഗരങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം നേടുമ്പോള്‍ അതിനുള്ള സൗകര്യമില്ലാത്ത ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടുന്നു. പ്ലസ് ടു പരീക്ഷകളിലെ മാര്‍ക്കിനെ മാത്രം അടിസ്ഥാനമാക്കി ഗ്രാമങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഇനി പ്രൊഫഷണല്‍ കോഴ്സുകള്‍ പ്രവേശനം നേടാമെന്ന് പ്രസ്താവനയില്‍ പറയുന്നു.

1984-85 വര്‍ഷം മുതല്‍ തമിഴ്നാട്ടില്‍ നിലവിലുള്ള പൊതുപ്രവേശന പരീക്ഷാ സമ്പ്രദായത്തിനെതിരെ പിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനമുണ്ടായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്