മിര്‍ധയെ ചെയര്‍മാനാക്കിയതിനോട് യോജിപ്പ്: കാവാലം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: റാം നിവാസ് മിര്‍ധയെ കേന്ദ്ര സംഗീത നാടക അക്കാദമി ചെയര്‍മാനാക്കിയതിനോടു യോജിപ്പാണെന്ന് കാവാലം നാരായണപ്പണിക്കര്‍.

പുതിയ ചെയര്‍മാന്റെ കീഴില്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമമായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

സോണാല്‍ മാന്‍സിംഗിനെ അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്ന് നീക്കുന്ന നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. ഇതിനായി താനുള്‍പ്പെടെയുള്ള അക്കാദമി നിര്‍വാഹക സമിതി അംഗങ്ങള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വരികയായിരുന്നു.

താനും ബാലമുരളികൃഷ്ണയുമൊന്നും സ്ഥാനങ്ങള്‍ മോഹിച്ചിട്ടില്ല. മുന്‍ചെയര്‍മാന്‍ സ്ഥാപനത്തിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് പ്രതിഷേധിച്ചത്. തങ്ങളുടെ ഭാവി സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും അതിനാല്‍ ഭാവികാര്യങ്ങള്‍ രാജിവച്ചവരെല്ലാം ചേര്‍ന്ന് തീരുമാനിക്കുമെന്നും കാവാലം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്