അദ്വാനിയുടെ പ്രസ്താവന ഗുണകരം: പരമേശ്വരന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാകിസ്ഥാനില്‍ അദ്വാനി നടത്തിയ പ്രസ്താവനകള്‍ രാജ്യദ്രോഹപരമാണെന്ന തരത്തിലുള്ള വിമര്‍ശനം ശരിയല്ലെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു.

അദ്വാനി പറഞ്ഞ പല കാര്യങ്ങളും ശ്രദ്ധേയങ്ങളാണ്. അവ ആത്യന്തികമായി എല്ലാവര്‍ക്കും ഗുണകരമായി തീരാം. അപ്രിയ സത്യം വിളിച്ചുപറയാന്‍ സാഹസം കാണിച്ച ദീര്‍ഘദൃഷ്ടിയുള്ള നയതന്ത്രജ്ഞനെന്ന് അദ്ദേഹത്തെ കുറിച്ച് കാലം പിന്നീട് വിധിയെഴുതിയേക്കാമെന്ന് പരമേശ്വരന്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

യഥാര്‍ഥ പ്രശ്നം അദ്വാനി എന്തുപറഞ്ഞുവെന്നതിലല്ല. തന്റെ പ്രസ്താവനകള്‍ സ്വന്തം കക്ഷിയില്‍ പെട്ടവര്‍ക്കും സംഘപരിവാറിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനുള്ള പശ്ചാത്തലം ഒരുക്കാന്‍ കഴിയുന്നത് മുമ്പായിപ്പോയി അദ്വാനിയുടെ പ്രസ്താവന എന്നതാണ് യഥാര്‍ഥപ്രശ്നം.

ഒരു ബോംബ് സ്ഫോടനം ആവശ്യമാണെന്ന് അദ്വാനി കരുതിയിരിക്കാം. മനപൂര്‍വം സാഹസം കാട്ടുകയായിരുന്നോ, അതോ സ്വന്തം പാര്‍ട്ടിയെ തന്നെ ആഴക്കയത്തിലകപ്പെടുത്തുകയായിരുന്നോ അദ്വാനി ചെയ്തതെന്ന് കാലംതെളിയിക്കുമെന്ന് പരമേശ്വരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്