ബീഹാര്‍: സത്യവാങ്മൂലം നല്‍കാന്‍ ഉത്തരവ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബീഹാര്‍ നിയമസഭ പിരിച്ചുവിട്ട പ്രശ്നത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിയമസഭ പിരിച്ചുവിട്ടതിനെതിരെ ബീഹാറിലെ എന്‍ഡിഎ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് ഉത്തരവ്. ബീഹാര്‍ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി അനുവദിക്കാനായി പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന കാര്യം സത്യവാങ്മൂലത്തില്‍ വിശദീകരിക്കാനായി ജസ്റിസുമാരായ പി. വി. റെഡ്ഢി, അജിത് പസായത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സത്യവാങ്മൂലം ഫയല്‍ ചെയ്തതിനു ശേഷം മറുപടി ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ ചട്ടങ്ങള്‍ ലംഘിച്ചാണ് ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടതെന്ന് ആരോപിച്ചാണ് എന്‍ഡിഎ എംഎല്‍എമാര്‍ ഹര്‍ജി നല്‍കിയത്.

അതിനിടെ ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടതിലുള്ള പ്രതി,ധം അറിയിക്കാനായി എല്‍. കെ. അദ്വാനിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സംഘം രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാമിനെ കണ്ടു. മുതിര്‍ന്ന ജെഡി (യു) നേതാക്കളായ ജോര്‍ജ് ഫെര്‍ണാണ്ടസ്, നിതീഷ്കുമാര്‍, ശരത്യാദവ് എന്നിവരും അദ്വാനിയോടൊപ്പമുണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്