സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുതിയ സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നതിനായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ജൂണ്‍ 10 വെള്ളിയാഴ്ച തിരുവനന്തപുരത്ത് എ. കെ. ജി സെന്ററില്‍ തുടങ്ങി. യോഗം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.

എം. ചന്ദ്രന്‍, എസ്. ശര്‍മ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നൊഴിവാക്കണമെന്ന നിലപാടാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ ഗ്രൂപ്പിനുമുള്ളത്. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ അവലോകന റിപ്പോര്‍ട്ടില്‍ ഇവര്‍ നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇരുവരെയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നൊഴിവാക്കാനുള്ള നീക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വി. എസ് വ്യക്തമാക്കിയതോടെ സംസ്ഥാന കമ്മിറ്റി യോഗം രൂക്ഷമായ ചേരിപ്പോരിന് വേദിയാവുമെന്ന് വ്യക്തമാക്കി. പോളിറ്റ്ബ്യൂറോ നേരിട്ടൊരു പാനല്‍ നീക്കം നടത്തുന്നുണ്ടെങ്കിലും ഇരുവരെയും ഒഴിവാക്കിക്കൊണ്ടുള്ള ഏതു പാനലിനെയും അംഗീകരിക്കില്ലെന്ന നിലപാടിലാണ് വി. എസ്.

സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കാനായി ദേശീയനേതാക്കളുടെ സാന്നിധ്യത്തില്‍ നേരത്തെ യോഗം ചേര്‍ന്നിരുന്നതാണ്. പിണറായി, വി. എസ് പക്ഷങ്ങള്‍ ഒത്തുതീര്‍പ്പിലെത്താത്തതിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കാനായി വീണ്ടും യോഗം ചേര്‍ന്നിരിക്കുന്നത്. ഇത്തവണ അഭിപ്രായ സമന്വയത്തിലൂടെ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമം.

ഇ. ബാലാനന്ദനെയും പി. കെ. ശ്രീമതി ടീച്ചറെയും പുതിയ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്