മന്ത്രിക്കെതിരെ പിഎസ്സി ചെയര്‍മാന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെ തുടരുന്നതിന് പിന്നില്‍ പിഎസ്സി ചെയര്‍മാന്റെ രാഷ്ട്രീയഗൂഢാലോചനയാണെന്ന ആരോഗ്യമന്ത്രി കെ. കെ. രാമചന്ദ്രന്‍നായരുടെ ആരോപണത്തിനെതിരെ പിഎസ്സി ചെയര്‍മാന്‍ രംഗത്തെത്തി.

മന്ത്രിയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് പിഎസ്സി ചെയര്‍മാന്‍ എം. ഗംഗാധരക്കുറുപ്പ് വ്യക്തമാക്കി. സര്‍ക്കാരും ആരോഗ്യവകുപ്പും ഡോക്ടര്‍മാരുടെ ഒഴിവുകളെ കുറിച്ച് പിഎസ്സിയെ കൃത്യമായി അറിയിക്കാറില്ലെന്നും കാലതാമസം കൂടാതെ ഒഴിവുകള്‍ നികത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ യാതൊരു മാര്‍ഗവും സ്വീകരിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെയുള്ള ലിസ്റ് നിലനില്‍ക്കുമ്പോഴും പിഎസ്സി അപേക്ഷകള്‍ ക്ഷണിക്കുകയും പരീക്ഷകളും അഭിമുഖങ്ങളും നടത്തുകയും റാങ്ക് ലിസ്റ് തയ്യാറാക്കുകയും ചെയ്യുന്നത് ഒഴിവുകള്‍ യഥാസമയം നികത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണെന്ന് കുറുപ്പ് പറഞ്ഞു.

ഒഴിവുകളെ കുറിച്ച് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ അറിയിക്കുമ്പോഴൊക്കെ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്വൈസ് മെമ്മോ അയക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്